കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍
കോട്ടയം: ടൂറിസ്റ്റ് കേന്ദ്രമായ നീണ്ടൂരിലെ കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. ഇടിമിന്നലേറ്റ് അരമണിക്കൂറോളം ഇവര്‍ റോഡില്‍ കിടന്നു. അതുവഴി വന്ന ഓട്ടോറിക്ഷയിലെത്തിയ കുടമാളൂര്‍ സ്വദേശികളായ യുവാക്കളാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.
ബൈക്കിലാണ് ഇരുവരും കൈപ്പുഴ കാറ്റിലെത്തിയത്. ഈ സമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. അപ്പോള്‍ സന്ദര്‍ശകരുടെ എണ്ണവും കുറവായിരുന്നു. പാടശേഖരമുള്ള പ്രദേശമായതിനാല്‍ വഴിയിലൊക്കെ പെട്ടെന്നുതന്നെ വെള്ളം നിറഞ്ഞിരുന്നു. അതിനാല്‍ ഇരുവരും ഇടിമിന്നലേറ്റ് കിടന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടതുമില്ല. യാദൃച്ഛികമായാണ് യുവാക്കള്‍ ഇടിമിന്നലേറ്റ് കിടക്കുന്ന ഇവരെ കണ്ടത്. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
In Kottayam, a young woman and a man were struck by lightning while visiting the scenic Kaipuzha in Neendoor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."