HOME
DETAILS

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  
November 08, 2024 | 11:39 AM

heavy rain alert on kerala-latest news

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

 ഇന്ന് മധ്യ  തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തൃശ്ശൂര്‍ മുതല്‍ കാസ!ര്‍കോട് വരെയുള്ള മറ്റ് ഏഴ് ജില്ലകളിലും മഴ സാധ്യത പ്രവചിക്കുന്നുണ്ട്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യും.

ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലര്‍ട്ട് അര്‍ത്ഥമാക്കുന്നത്. മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയെ തകർത്ത് ഈജിപ്ത് പ്രീ-ക്വാർട്ടറിൽ; ഈജിപ്ഷ്യൻ പതാകയുടെ നിറങ്ങളിൽ തിളങ്ങി ബുർജ് ഖലീഫ

uae
  •  21 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ധാരണ ലംഘിച്ചെന്ന് ആരോപണം; 900ലേറെ ജീവനക്കാര്‍ക്ക് ജോലി നഷ്ടം

Kerala
  •  21 days ago
No Image

കൊട്ടാരക്കരയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; പൊലിസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

Kerala
  •  21 days ago
No Image

യുഎഇയുടെ ആകാശത്ത് വിസ്മയമായി ഭീമൻ സൂര്യകളങ്കങ്ങൾ; ചിത്രങ്ങൾ പകർത്തി എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി

uae
  •  21 days ago
No Image

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യും; മോഹന്‍ലാല്‍ ഡി.എഫ്.ഒയ്ക്ക് നല്‍കിയ അപേക്ഷ വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറി

Kerala
  •  21 days ago
No Image

കോതമംഗലം കീരംപാറയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; വീടിന്റെ മേല്‍ക്കൂര തകര്‍ത്തു

Kerala
  •  22 days ago
No Image

പ്ലാസ്റ്റിക് മാലിന്യമില്ലാത്ത പരിസ്ഥിതിക്കായി കൈകോര്‍ക്കാം; വക്ര ബീച്ചില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനവുമായി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം

qatar
  •  22 days ago
No Image

ഗതാഗത വകുപ്പിന്റെ 100 ദിന കർമപദ്ധതി; സ്ത്രീകൾക്കായി 'കെഎസ്ആർടിസി പിങ്ക് ബസുകൾ' ഉടൻ സർവീസ് ആരംഭിക്കുന്നു

Kerala
  •  22 days ago
No Image

സുഗതന് ജാമ്യമില്ല; ജാമ്യാപേക്ഷകള്‍ തള്ളി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി

Kerala
  •  22 days ago
No Image

റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമം; അഞ്ചുപേര്‍ പിടിയില്‍

National
  •  22 days ago