HOME
DETAILS

കോഴിക്കോട്ട് 19 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

  
July 04, 2026 | 9:15 AM

Two arrested in Kozhikode with 19 grams of MDMA

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് 19 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കസബ പൊലിസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

കോഴിക്കോട് കൊളത്തറ റഹ്മാന്‍ ബസാര്‍ സ്വദേശികളായ ഷിബിലി റഹ്മാന്‍, സുഹൈല്‍ എന്നിവരാണ് അറസ്റ്റിലായത്. ഷിബിലി റഹ്മാന്‍ നേരത്തെയും ലഹരിമരുന്ന് കേസില്‍ പ്രതിയായിരുന്നുവെന്നും അന്ന് പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നുവെന്നും പൊലിസ് അറിയിച്ചു.

അതേസമയം, മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി മുഹമ്മദ് വാഹിദിനെ ഒന്നര ഗ്രാം എം.ഡി.എം.എയുമായി എലത്തൂര്‍ പൊലിസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ കുടുങ്ങിയത്.

മുന്‍പ് ലഹരിമരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് വാഹിദ് ജയില്‍ മോചിതനായ ശേഷവും ലഹരി വില്‍പ്പന തുടരുന്നതിനിടെയാണ് വീണ്ടും അറസ്റ്റിലായതെന്ന് പൊലിസ് അറിയിച്ചു. ഇരുകേസുകളിലും കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Kasba police and the DANSAF team arrested two youths with 19 grams of MDMA from the new bus stand in Kozhikode. The arrests were made during an inspection carried out on Saturday morning.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ മാറ്റിവെച്ചു

National
  •  3 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജാമ്യത്തിലിറങ്ങിയ ജിതിന്‍ ഭാസ്‌കറിന് സി.പി.എം,ഡി.വൈ.എഫ്.ഐയുടെ സ്വീകരണം

Kerala
  •  3 hours ago
No Image

കോഴിത്തീറ്റ വില കുത്തനെ ഉയര്‍ന്നു; ഒരു ചാക്കിന് കൂടിയത് 500 രൂപയോളം; പ്രതിസന്ധിയില്‍ കോഴിക്കര്‍ഷകര്‍

Kerala
  •  4 hours ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായി

Kerala
  •  4 hours ago
No Image

ഡാമുകളില്‍ വെള്ളമില്ല; പാലക്കാട്ട് ഒന്നാംവിള നെല്‍കൃഷി പ്രതിസന്ധിയില്‍

Kerala
  •  4 hours ago
No Image

വിഴിഞ്ഞം ഓഹരി കൈമാറ്റം: സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പിണറായി, അദാനിയുടേത് വഴി വിട്ട നീക്കമെന്നും പ്രതിപക്ഷ നേതാവ് 

Kerala
  •  4 hours ago
No Image

സ്കൂൾ കൗൺസിലിങ്ങിൽ 16കാരിയുടെ വെളിപ്പെടുത്തൽ; പിതാവിനെതിരേ പോക്സോ കേസ്

Kerala
  •  4 hours ago
No Image

ഇന്നു നാട്ടിലേക്കു വരാനിരുന്ന മലയാളി യുവാവ് കുവൈത്തിലെ താമസസ്ഥലത്തു മരിച്ചനിലയിൽ

Kuwait
  •  4 hours ago
No Image

രാമക്ഷേത്രക്കൊള്ള:  മോഷ്ടിച്ച സ്വര്‍ണം ബിസ്‌ക്കറ്റാക്കി മാറ്റി?; കേസ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്

National
  •  5 hours ago
No Image

വികാരഭരിതം...പ്രാര്‍ഥനാനിരതം...ഖാംനഇയുടെ ഖബറടക്ക ചടങ്ങില്‍ വിങ്ങിപ്പൊട്ടി ഇറാന്‍ സ്പീക്കറും വിദേശകാര്യമന്ത്രിയും; മുജ്തബ ചടങ്ങിനെത്തിയില്ല

International
  •  5 hours ago