HOME
DETAILS

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

  
November 09, 2024 | 7:03 AM

pregnant-woman-fell-into-drain

ആലപ്പുഴ: ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. നാലുമാസം ഗര്‍ഭിണിയായ യുവതിയാണ് അപകടത്തില്‍പെട്ടത്. ആലപ്പുഴ നഗരത്തില്‍ ഇന്ദിരാജംഗ്ഷന് സമീപത്താണ് സംഭവം. 

കൃത്യമായി മൂടാതെ ഓടയ്ക്ക് മുകളില്‍ സ്ഥാപിച്ച പലക തകര്‍ന്നാണ് യുവതി വീണത്. കഷ്ടിച്ചാണ് ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കുഴിച്ചിട്ട ഭാഗത്ത് അപകട സൂചന നല്‍കുന്ന സൈന്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല. 

കഴിഞ്ഞ ആറാം തീയതി രാത്രി ഏഴരക്കാണ് സംഭവമുണ്ടായത്. ഓട മുറിച്ചുകടന്ന ഭര്‍ത്താവിന് പിന്നിലായാണ് യുവതി നടന്നുവന്നത്. മരപ്പലകയില്‍ ചവിട്ടിയതും അത് തകര്‍ന്ന് യുവതി ഓടയിലേക്ക് വീഴുകയായിരുന്നു. കാലിനു ചെറിയ തോതില്‍ പരുക്കുണ്ടായതല്ലാതെ യുവതിക്ക് മറ്റ് പ്രശ്‌നങ്ങളില്ല. 

ആറ് മാസത്തിലേറെയായി ഈ ഓടയുടെ നിര്‍മാണം ആരംഭിച്ചിട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഓടനിര്‍മ്മാണം ഏതാണ്ട് നിലച്ച മട്ടാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഒട്ടും കട്ടിയില്ലാത്ത പലകയാണ് ഓടയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്നത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago