HOME
DETAILS

ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ

  
Ajay
July 09 2025 | 14:07 PM

Kerala NGO Association Demands Non-Bailable Case Against CITU for Assaulting Employees

കൽപ്പറ്റ: ദേശീയ പണിമുടക്കിൽ പങ്കെടുക്കാതെ ഓഫീസുകളിൽ ഹാജരായ ജീവനക്കാരെ ആക്രമിച്ച സിഐടിയു പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരിനെതിരായ പണിമുടക്കിൽ സംസ്ഥാനത്തെ തൊഴിലാളി വിഷയങ്ങൾ ഉൾപ്പെടുത്താത്തതിനാൽ, കേരള എൻജിഒ അസോസിയേഷൻ പണിമുടക്കിൽനിന്ന് വിട്ടുനിന്നു. കേന്ദ്രസർക്കാരിനേക്കാൾ തൊഴിലാളി വിരുദ്ധ നയങ്ങൾ സ്വീകരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ആവശ്യങ്ങൾ ഉന്നയിക്കാത്ത തൊഴിലാളി സംഘടനകളുടെ നിലപാടിനെ എതിർത്തുകൊണ്ടാണ് അസോസിയേഷൻ ജീവനക്കാർ ജോലിക്ക് ഹാജരാകാൻ തീരുമാനിച്ചത്.

സംസ്ഥാനവ്യാപകമായി എൻജിഒ അസോസിയേഷന്റെയും സെറ്റോയുടെയും പ്രവർത്തകരെ തിരഞ്ഞുപിടിച്ച് സിഐടിയു ഗുണ്ടകൾ ആക്രമിച്ചതായി അസോസിയേഷൻ ആരോപിച്ചു. കണ്ണൂർ തലശ്ശേരിയിൽ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ് രൂപേഷിനെ ക്രൂരമായി മർദിച്ചു. ചവറ പഞ്ചായത്തിലെ ജീവനക്കാരൻ അനിൽകുമാറിനെ കസേര എടുത്ത് അടിച്ചു പരിക്കേൽപ്പിക്കുകയും കോഴിക്കോട് വെസ്റ്റ് ഹിൽ എഞ്ചിനീയറിങ് കോളേജിലും ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിൽ ഉൾപ്പെടെ നിരവധി ഓഫീസുകളിൽ ആസൂത്രിതമായ ഇടത് തൊഴിലാളി സംഘടനകളുടെ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്.ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടന അറിയിക്കുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ എം ജാഫർഖാനും ജനറൽ സെക്രട്ടറി ജി എസ് . ഉമാശങ്കറും അറിയിച്ചു.

Kerala NGO Association has demanded non-bailable charges against CITU members who attacked employees attending work during a nationwide strike. The association opted out of the strike, citing the state government's anti-worker policies and the failure of trade unions to address local issues. CITU workers allegedly assaulted employees, including Rupesh in Thalassery and Anil Kumar in Chavara, and targeted offices like Kozhikode Engineering College and Attingal Civil Station. The association threatens strong protests if no action is taken.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല

Kerala
  •  2 days ago
No Image

ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി

Saudi-arabia
  •  2 days ago
No Image

താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

Kerala
  •  2 days ago
No Image

പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്

National
  •  2 days ago
No Image

ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

Kerala
  •  2 days ago
No Image

വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്

Kerala
  •  2 days ago
No Image

യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ

uae
  •  2 days ago
No Image

എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം

uae
  •  2 days ago
No Image

കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം

Kerala
  •  2 days ago

No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  2 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  2 days ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  2 days ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  2 days ago