HOME
DETAILS

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

  
Web Desk
July 09 2025 | 16:07 PM

Maharashtra School Girls Strip-Searched Over Menstruation Principal and Staff Arrested

 

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഷഹാപൂർ താലൂക്കിലുള്ള ആർഎസ് ദമാനി സ്കൂളിൽ ടോയ്ലറ്റിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയ സംഭവം വിവാദമാകുന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെയും ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

സ്കൂളിലെ ടോയ്ലറ്റിൽ രക്തക്കറകൾ കണ്ടെത്തിയതിനെ തുടർന്ന്, അധ്യാപകർ പെൺകുട്ടികളെ അന്വേഷണത്തിനായി ടോയ്ലറ്റിലേക്ക് വിളിപ്പിച്ചു. ആർത്തവത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ചില വിദ്യാർത്ഥിനികളോട് അടിവസ്ത്രം അഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി മാതാപിതാക്കൾ ആരോപിക്കുന്നു.

"ആർത്തവം എന്ന സ്വാഭാവിക പ്രക്രിയയെക്കുറിച്ച് പെൺകുട്ടികൾക്ക് ശരിയായ ബോധവത്കരണം നൽകേണ്ടതിനു പകരം, അവരെ മാനസികമായി പീഡിപ്പിക്കുന്ന പ്രവൃത്തിയാണ് പ്രിൻസിപ്പലിന്റെ ഭാ​ഗത്ത് നിന്നുണ്ടായത് . ഇത് ലജ്ജാകരവും അപമാനകരവുമാണ്," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു രക്ഷിതാവ് പറഞ്ഞു. സംഭവത്തിൽ ഞെട്ടലിലായ പെൺകുട്ടികൾ കുടുംബാംഗങ്ങളോട് വിവരം പങ്കുവെച്ചതിനെ തുടർന്ന്, മാതാപിതാക്കൾ ഇന്ന് സ്കൂളിലെത്തി ശക്തമായ പ്രതിഷേധം നടത്തിയതോടെയാണ് പുറംലോകം അറിയുന്നത്.

2025-07-0922:07:54.suprabhaatham-news.png
 
 

പ്രിൻസിപ്പൽ, രണ്ട് ട്രസ്റ്റിമാർ, നാല് അധ്യാപകർ, ഒരു ശുചിത്വ തൊഴിലാളി എന്നിവർക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം (പോക്സോ) കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ മാതാപിതാക്കളുടെ രോഷവും പ്രതിഷേധവും ശക്തമാകുന്നതിനിടെ, കർശന നടപടികൾ ഉറപ്പാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

In a shocking incident at RS Damani School in Thane, Maharashtra, girls from classes 5 to 10 were allegedly forced to strip for a menstrual check after bloodstains were found in a school bathroom. The school principal and a sanitation worker have been arrested, with cases filed under the POCSO Act against them and others involved. Parents protested, condemning the humiliating act



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  2 days ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  2 days ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  2 days ago
No Image

മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

Kerala
  •  2 days ago
No Image

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

Kerala
  •  2 days ago
No Image

കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ

Football
  •  2 days ago
No Image

നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്‍

uae
  •  2 days ago
No Image

മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്

National
  •  2 days ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്

Cricket
  •  2 days ago
No Image

സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി

Saudi-arabia
  •  2 days ago