
മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

ഭോപ്പാൽ: മുൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഉദ്യോഗസ്ഥനായ ശ്യാംലാൽ അഖണ്ഡിന്റെയും കുടുംബത്തിന്റെയും 50.80 ലക്ഷം രൂപ വിലമതിക്കുന്ന ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) താൽക്കാലികമായി പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) പ്രകാരം ചൊവ്വാഴ്ചയാണ് ഈ നടപടി സ്വീകരിച്ചത്. കോഴ ആരോപണങ്ങളും അനധികൃത സ്വന്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് നടപടി.
2009 മുതൽ 2019 വരെ ഇപിഎഫ്ഒ -യിൽ എൻഫോഴ്സ്മെന്റ് ഓഫീസറായിരുന്ന അഖണ്ഡ്, തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി സമ്പത്ത് സമ്പാദിച്ചതായി ഇഡി ആരോപിക്കുന്നു. അദ്ദേഹം കോഴ ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തതായും, ഈ കുറ്റകൃത്യങ്ങളിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് തന്റെയും ഭാര്യയുടെയും മകന്റെയും പേര്‍ക്ക് സ്ഥാവര ആസ്തികൾ വാങ്ങിയതായും ഇഡി -യുടെ അന്വേഷണത്തിൽ കണ്ടെത്തി.
അഖണ്ഡിന്റെ വരുമാനം ശമ്പളം, വാടക, കാർഷിക വരുമാനം, ഭാര്യയുടെ എംബ്രോയ്ഡറി-തയ്യൽ ബിസിനസ് എന്നിവയിൽനിന്നാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. എന്നാൽ, ഭാര്യയുടെ ബിസിനസിന്റെ നിലനിൽപ്പോ വരുമാനമോ തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ അഖണ്ഡിന് കഴിഞ്ഞില്ലെന്ന് ഇഡി വ്യക്തമാക്കി. കൂടാതെ, അഖണ്ഡിന്റെ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടുകളിൽ വൻതോതിൽ പണമിടപാടുകളും കണ്ടെത്തി.
പിടിച്ചെടുത്ത ആസ്തികളിൽ ഉജ്ജയിനി ജില്ലയിലെ നൽവ ഗ്രാമത്തിലെ ഭാര്യയുടെയും മകന്റെയും പേര്‍ക്ക് രജിസ്റ്റർ ചെയ്ത കാർഷിക ഭൂമിയും, ഇൻഡോർ ജില്ലയിലെ ജഖ്യ ഗ്രാമത്തിലെ എമറാൾഡ് സിറ്റിയിൽ അഖണ്ഡിന്റെ പേര്‍ക്ക് രജിസ്റ്റർ ചെയ്ത ഒരു റസിഡൻഷ്യൽ പ്ലോട്ടും ഉൾപ്പെടുന്നു. ഈ ആസ്തികളുടെ മൂല്യം 50.80 ലക്ഷം രൂപയാണെന്ന് ഇഡി വിലയിരുത്തി.
അഖണ്ഡിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളിൽനിന്നാണ് ഉടലെടുത്തത്. ഒന്ന് കോഴ വാങ്ങിയതിനും മറ്റൊന്ന് അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളുമായി പൊരുത്തപ്പെടാത്ത ആസ്തി കൈവശം വച്ചതിനുമാണ്.
The Enforcement Directorate (ED) seized assets worth ₹50.80 lakh belonging to former EPFO officer Shyamlal Akhand and his family in Madhya Pradesh under the PMLA. Akhand, an enforcement officer from 2009-19, allegedly amassed wealth through bribes, acquiring properties in his, his wife’s, and son’s names. The ED found significant cash deposits and no evidence for his wife’s claimed business income. The assets include agricultural land in Ujjain and a residential plot in Indore. The case stems from CBI FIRs for bribery and disproportionate assets.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ
uae
• 2 days ago
എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം
uae
• 2 days ago
കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം
Kerala
• 2 days ago
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചരിത്രം രചിച്ച് ശുഭാംശു ശുക്ലയും സംഘവും: ആക്സിയം-4 ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു
International
• 2 days ago
ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്‌റാഈലി സൈനികര്‍; ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന സയണിസ്റ്റ് ഭീകരര്‍
International
• 2 days ago
വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം
Kerala
• 2 days ago
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Weather
• 2 days ago
പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല
National
• 2 days ago
11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ
National
• 2 days ago
പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു
Kerala
• 2 days ago
യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും
Kerala
• 2 days ago
റാഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ
Kerala
• 2 days ago
നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു
National
• 2 days ago
ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം
National
• 2 days ago
അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര
Cricket
• 2 days ago
റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ
Football
• 2 days ago.jpeg?w=200&q=75)
മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert
bahrain
• 2 days ago
'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്
National
• 2 days ago
'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം
Kerala
• 2 days ago
2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും
Football
• 2 days ago
മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു
National
• 2 days ago