HOME
DETAILS

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

  
Web Desk
November 12, 2024 | 6:18 AM

almost-19-lakh-rupee-seized-from-vallathol-nagar-man-in-custody

തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചേലക്കര മണ്ഡലത്തിലെ വള്ളത്തോള്‍ നഗറില്‍ കള്ളപ്പണ വേട്ട. മതിയായ രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന 19.7 ലക്ഷം രൂപയാണ് പിടികൂടിയത്. ചെറുതുരുത്തി കലാമണ്ഡലം പരിസരത്ത് നിന്നാണ് പണം പിടിച്ചത്.തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമാണോ എന്ന് പരിശോധിക്കുന്നു. 

കാറില്‍ പിന്നില്‍ സൂക്ഷിച്ച ബാഗില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. രേഖകളില്ലാത്തതിനാല്‍ പണം ആദായനികുതി വകുപ്പിന് കൈമാറും. 

സംഭവത്തില്‍ കൊളപ്പുള്ളി സ്വദേശി ജയന്‍ എന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. വീട് പണിക്ക് വേണ്ട ടൈല്‍സ് വാങ്ങാനായി എറണാകുളത്തേക്ക് പോകുകയാണെന്നും ടൈല്‍സ് വാങ്ങാന്‍ വേണ്ടിയാണ് പണമെന്നുമാണ് ജയന്‍ നല്‍കിയ മൊഴി. ബാങ്കില്‍ നിന്ന് 25 ലക്ഷം രൂപ പിന്‍വലിച്ചതിന്റെ രേഖയും ജയന്‍ കാണിച്ചു. എന്നാല്‍ 5.3 ലക്ഷം രൂപ ബാഗില്‍ കുറവാണല്ലോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago