HOME
DETAILS

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

  
November 12, 2024 | 2:33 PM

COP29 Summit UAE President Sheikh Mohamed bin Zayed Al Nahyan in Azerbaijan

അബൂദബി: നവംബർ 22 വരെ ബാക്കു ആതിഥേയത്വം വഹിക്കുന്ന യു.എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ സെഷൻ 29ൽ (കോപ് 29) പങ്കെടുക്കാൻ യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ അസർബൈജാനിലെത്തി. നേരത്തെ യു.എ.ഇ കോപ് അധ്യക്ഷ സ്ഥാനം ബാക്കുവിന് കൈമാറിയിരുന്നു. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് ലോകത്തെ സഹായിക്കാൻ യു.എ.ഇ തുടർന്നും പ്രവർത്തിക്കുമെന്ന് വാർഷിക ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് കോപ് 28 ചീഫ് നെഗോഷ്യേറ്റർ ഹന അൽ ഹാഷിമി പ്രമുഖ ദേശീയ മാധ്യമത്തോട് പറഞ്ഞു.

അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ ഒത്തുകൂടുന്ന പ്രതിനിധികൾ കോപ് 29 ഉച്ചകോടിയുടെ പ്രധാന അജണ്ടയിൽ ചർച്ചകൾ നടത്തും. വികസ്വര രാജ്യങ്ങൾക്കുള്ള വാർഷിക കാലാവസ്ഥാ ധനസഹായത്തിൽ 100 ബില്യൺ ഡോളർ എന്ന ലക്ഷ്യത്തിന് പകരമായി 1 ട്രില്യൺ വരെയാക്കുന്ന കരാർ രൂപപ്പെടുത്തും. സാമ്പത്തിക പ്രശ്‌നങ്ങൾ, ഉക്രെയ്‌നിലെയും ഗസ്സയിലെയും യുദ്ധങ്ങൾ, കാലാവസ്ഥാ വ്യതിയാന നിഷേധിയായ ഡൊണാൾഡ് ട്രംപ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌ വ്യവസ്ഥയായ യുണൈറ്റഡ് സ്റ്റേറ്റ്‌സിൻ്റെ പ്രസിഡൻ്റായി രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ടത് എന്നതെല്ലാം ചർച്ചയിൽ വിഷയീഭവിക്കും.

UAE President Sheikh Mohamed bin Zayed Al Nahyan has arrived in Azerbaijan to attend the COP29 World Leaders Climate Action Summit, reaffirming the UAE's commitment to enhancing climate action and sustainable development.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തടവുകാരുടെ വിടുതൽ; കാലതാമസം വേണ്ടെന്ന് ജയിൽമേധാവിയുടെ നിർദേശം; സുപ്രണ്ടുമാർ വീഴ്ച വരുത്തരുതെന്ന് മുന്നറിയിപ്പ്

Kerala
  •  4 minutes ago
No Image

വീണ്ടും യുടേണ്‍ ശീലം; സജി ചെറിയാന്റെ പട്ടികയിലെ അവസാനത്തേത് വര്‍ഗീയപ്രസംഗം

Kerala
  •  9 minutes ago
No Image

ഒരുങ്ങിയിരിക്കുക; യുഎഇ വ്യോമയാന മേഖലയില്‍ അവസരങ്ങളുടെ പെരുമഴ വരുന്നു; സനദും ഇത്തിഹാദും ആയിരങ്ങളെ നിയമിക്കുന്നു

Abroad-career
  •  11 minutes ago
No Image

സന്തോഷ് ട്രോഫി; ആദ്യ അങ്കത്തിന് കേരളം കളത്തിൽ; മത്സരം എവിടെ കാണാം?

Football
  •  15 minutes ago
No Image

ഒന്നര വയസ്സുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന് 

Kerala
  •  14 minutes ago
No Image

ഇതാണ് ഗുജറാത്ത് മോഡല്‍;  21 കോടി മുടക്കിയ ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പ് നിലംപൊത്തി, തകര്‍ന്നത് കപാസിറ്റി പരീക്ഷണത്തിനിടെ 

National
  •  34 minutes ago
No Image

ഗസ്സയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

International
  •  an hour ago
No Image

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അബൂദബിയിലെ പുതിയ ഷോറൂം കരീന കപൂര്‍ ഉദ്ഘാടനം ചെയ്യും

Business
  •  an hour ago
No Image

സിറിയയില്‍ പുതിയ രാഷ്ട്രീയ മാറ്റം: സിറിയന്‍ സൈന്യവും എസ്.ഡി.എഫും വെടിനിര്‍ത്തി

International
  •  an hour ago
No Image

ട്രംപിന്റെ ഗസ്സ സമാധാനപദ്ധതിയില്‍ ചേര്‍ന്ന് നെതന്യാഹു; നടപടി ഗസ്സയിലെ കൂട്ടകക്കൊലകളെത്തുടര്‍ന്ന് യുദ്ധക്കുറ്റം നേരിടുന്നതിനിടെ

International
  •  an hour ago