HOME
DETAILS
MAL
കൊച്ചി നഗരസഭയില്‍ വന്‍ സാമ്പത്തിക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
backup
September 01 2016 | 11:09 AM
കൊച്ചി: നഗരസഭയില്‍ വന്‍ സാമ്പത്തിക ക്രമക്കേടെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തല്‍.
വിവിധ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ അടക്കം ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2014-15 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. നികുതി കുടിശ്ശിക കാര്യക്ഷമമായി പിരിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ടൂട്ടോറിയല്‍, പാരാമെഡിക്കല്‍ കോളജുകള്‍ രജിസ്ട്രേഷന് ഇല്ലാതെ പ്രവര്‍ത്തിക്കുന്നു.
ടൗണ്‍ഹാള്‍, ഓഡിറ്റോറിയം എന്നിവയ്ക്ക് നികുതി ഇളവ് അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."