
ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കല്‍ എറണാകുളം മോഡല്‍ കേരളമൊട്ടാകെ

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ എറണാകുളം ജില്ലയില്‍ നടപ്പിലാക്കിയ ബോധവല്‍ക്കണം വിജയമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാൻ തീരുമാനം. എറണാകുളം ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ജില്ലയിലെ രണ്ട് ലക്ഷത്തിലധികം വീടുകളില്‍ എ.എം.ആര്(ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) ബോധവല്‍ക്കരണം പൂര്‍ത്തിയാക്കികഴിഞ്ഞു.
ആന്റിബയോട്ടിക് സാക്ഷരതയില്‍ ഏറ്റവും പ്രധാനമായ, സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യമിട്ടായിരുന്നു ഇത്. പരിശീലനം ലഭിച്ച 2257 ആശാ പ്രവര്‍ത്തകരാണ് എറണാകുളത്ത് വീടുകളിലെത്തി ബോധവല്‍ക്കരണം നടത്തുന്നത്. ഗ്രാമീണ മേഖല, നഗര മേഖല, ആദിവാസി മേഖല, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് അവബോധം നല്‍കിയത്. ഒരു മാസം ഒരാള്‍ 50 വീടുകള്‍ എന്ന കണക്കിലായിരുന്നു ബോധവല്‍ക്കരണം.
ഇതുകൂടാതെ വാര്‍ഡുതല കമ്മിറ്റികളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവബോധം നല്കി.
അതിഥി തൊഴിലാളികള്‍ക്ക് അവരവരുടെ ഭാഷകളിലാണ് ബോധവൽക്കരണം നല്‍കിയത്. ഇതിലൂടെ ആന്റിബയോട്ടിക് ഉപയോഗം വളരെയേറെ കുറയ്ക്കാനായി എന്ന് കണ്ടെത്തിയതോടെയാണ് പദ്ധതി സംസ്ഥാനം മുഴുലൻ വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ബോധവല്‍ക്കരണത്തിന് പുറമെ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ഓപ്പറേഷന് അമൃത് ആരംഭിക്കുകയും ചെയ്തിരുന്നു.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം ഇക്കൊല്ലം പൂര്‍ണമായും നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. കൂടാതെ ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കാനുള്ള പദ്ധതിയും ആരംഭിച്ചിരുന്നു. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കാരണം മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.
ഇതുള്‍ക്കൊണ്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ബോധവൽക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ഇതിൻ്റെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; ഗുരുതര പരുക്കുകളോടെ ഭര്‍ത്താവ് ആശുപത്രിയില്‍
Kerala
• 4 days ago
ഒരുവര്‍ഷത്തേക്ക് 3,000 രൂപ, 15 വര്‍ഷത്തേക്ക് 30,000- ദേശീയപാതകളില്‍ ടോള്‍ പാസുമായി കേന്ദ്രം
Kerala
• 4 days ago
വീണ്ടും ദുര്‍മന്ത്രവാദക്കൊല; രണ്ടു വയസുകാരനെ ഗ്രൈന്‍ഡര്‍ മെഷീന് കൊണ്ട് വെട്ടിനുറുക്കി; 5 പേർ പിടിയിൽ
National
• 4 days ago
സംസ്ഥാനത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടില്‍ ധനക്കമ്മി കൂടി, വരുമാനം കുറഞ്ഞു
Kerala
• 4 days ago
ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം
Kerala
• 4 days ago
നാലുവർഷ ഡിഗ്രി പാഠപുസ്തക അച്ചടി: സർവകലാശാലയ്ക്ക് പുറത്തെ പ്രസിന് നൽകാൻ നീക്കം
Kerala
• 4 days ago
ഒറീസയില്‍ വനത്തിനുള്ളില്‍ പെണ്‍കുട്ടികളുടെ മൃതദേഹം കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി
National
• 4 days ago
പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണനെ എറണാകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും
Kerala
• 4 days ago
ഡല്‍ഹി ആര് ഭരിക്കും? മുഖ്യമന്ത്രിക്കായി ബിജെപിയില്‍ ചര്‍ച്ച സജീവം
National
• 4 days ago
പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി
Kerala
• 4 days ago
കറന്റ് അഫയേഴ്സ്-08-02-2025
PSC/UPSC
• 4 days ago
ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും
uae
• 4 days ago
പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ
qatar
• 4 days ago
കൊല്ലം കടയ്ക്കലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്
Kerala
• 4 days ago
എതിരാളികളെ വിറപ്പിച്ച പഴയ ക്യാപ്റ്റൻ തിരിച്ചെത്തുന്നു? വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ
Cricket
• 5 days ago
ഹോസ്റ്റലിലെ മൂട്ട ശല്യം ഒഴിവാക്കാനായി ജീവനക്കാരുടെ പുക പ്രയോഗം; പൊലിഞ്ഞത് രണ്ട് ജീവനുകൾ
latest
• 5 days ago
വേണ്ടത് വെറും 22 റൺസ്; ഹിറ്റ്മാൻ തകർത്താടിയാൽ ദ്രാവിഡ് പിന്നിലാവും
Cricket
• 5 days ago
Hajj 2025 | ആഭ്യന്തര തീർഥാടകർക്കായി ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 5 days ago
റമദാൻ 2025: സംഭാവന പണമായി നൽകുന്നത് നിരോധിച്ച് കുവൈത്ത്; ഇലക്ട്രോണിക് പേയ്മെന്റ് രീതികൾ ഉപയോഗിക്കാൻ നിർദ്ദേശം
Kuwait
• 4 days ago
ഡല്‍ഹിയില്‍ നാലരവര്‍ഷം കൊണ്ട് കൂടിയത് എട്ട് ലക്ഷം വോട്ടുകള്‍; ഫലത്തെ സ്വാധീനിച്ച വിധത്തിലുള്ള ഞെട്ടിക്കുന്ന തിരിമറി | Delhi Assembly Election Result
National
• 4 days ago
ഇലട്രിക് സ്കൂട്ടർ ഇടിച്ച് 72കാരന് ദാരുണാന്ത്യം
Kerala
• 5 days ago