HOME
DETAILS

'സര്‍ക്കാര്‍ പിന്തുണ നല്‍കുന്നില്ല';  മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പീഡനപരാതി പിന്‍വലിക്കുന്നതായി പരാതിക്കാരി

Web Desk
November 22, 2024 | 5:26 AM

actress-withdraws-sexual-abuse-complaints-hema-committe-report

കൊച്ചി: മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങിയവര്‍ക്കെതിരെ നല്‍കിയ പീഡന പരാതി പിന്‍വലിക്കുന്നതായി പരാതിക്കാരി. സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയില്‍ നിന്ന് പിന്മാറുന്നതെന്ന് ആലുവ സ്വദേശിയായ നടി അറിയിച്ചു.  നടന്‍മാര്‍ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയും നടി പരാതി നല്‍കിയിരുന്നു. 

കേസുകള്‍ നേരിടുന്ന എല്ലാവരും ഇപ്പോള്‍ ജാമ്യത്തിലാണ്. ഇതിനിടെയാണ് താന്‍ കേസില്‍ നിന്ന് പിന്‍മാറുന്നുവെന്ന് നടി അറിയിച്ചത്. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇ-മെയില്‍ അയക്കുമെന്നും നടി പറഞ്ഞു. അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ല. പോക്‌സോ കേസില്‍ ഗൂഢാലോചന കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ഒരു മീഡിയ പോലും സപ്പോര്‍ട്ട് ചെയ്തില്ലെന്നും നടി പറയുന്നു.

പരാതി ലഭിച്ചവര്‍ക്കെതിരെ അന്വേഷണസംഘം കേസെടുക്കുകയും എല്ലാവരും കോടതിയെ സമീപിച്ച് ജാമ്യമെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നടിക്കെതിരെ ബന്ധു കൂടിയായ യുവതി ലൈംഗിക ചൂഷണ ആരോപണവുമായി രംഗത്തുവന്നത്. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നലെയായിരുന്നു ഏഴുപേര്‍ക്കെതിരെ ആരോപണവുമായി നടി രംഗത്തുവന്നത്. അതേസമയം, നടി പിന്‍മാറിയാലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സാഹചര്യത്തില്‍ അന്വേഷണം നടത്തി കേസ് പൂര്‍ത്തിയാക്കേണ്ടിവരും.

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

താരങ്ങള്‍ക്കൊപ്പം കാണികളെയും 'വെള്ളംകുടിപ്പിക്കുന്ന' ലോകകപ്പ്

Football
  •  9 days ago
No Image

റിയൽ ഫൈറ്റർ; ഇരട്ട ഗോളിൽ ഡി.ആർ കോംഗോയുടെ സ്വപ്നം തകർത്ത് ഹാരി കെയ്ൻ

Football
  •  9 days ago
No Image

അൾജീരിയയെ തകർത്ത് സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിൽ; വാൻകൂവറിൽ സ്വിസ് പടയ്ക്ക് തകർപ്പൻ ജയം

Football
  •  9 days ago
No Image

103-ാം മിനിറ്റിൽ ടൊറന്റോയെ നിശബ്ദമാക്കിയ ആ വിധി; ക്രൊയേഷ്യയുടെ സമനില ഗോൾ 'VAR' നിഷേധിച്ചത് എന്തുകൊണ്ട്?

Football
  •  9 days ago
No Image

മരണത്തെ തോല്‍പ്പിച്ച് എട്ടു ദിവസം; 140 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 43കാരന് അത്ഭുത രക്ഷപ്പെടല്‍

International
  •  9 days ago
No Image

ആകാശത്തേക്ക് വിരൽ ചൂണ്ടി കണ്ണീരോടെ റൊണാൾഡോ; ചരമവാർഷികത്തിൽ ജോട്ടയ്ക്കായി പോർച്ചുഗലിന്റെ പ്രീ-ക്വാർട്ടർ സമർപ്പണം!

Football
  •  9 days ago
No Image

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം; കണ്ണൂര്‍ സര്‍വകലാശാല ആര്‍ട്ട് ഗാലറിയിലെ വസ്തുക്കള്‍ അപ്രത്യക്ഷമായി, തട്ടിപ്പെന്ന് ആക്ഷേപം

Kerala
  •  9 days ago
No Image

സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങളും മുദ്രാവാക്യവും തിരിച്ചടിയായി; തെരഞ്ഞെടുപ്പ് വീഴ്ചകള്‍ തുറന്നുസമ്മതിച്ച് പുത്തലത്ത് ദിനേശന്‍

Kerala
  •  9 days ago
No Image

'തൂഫാന് വലിയ ജനപിന്തുണ, നിയമ ഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കും'; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  9 days ago
No Image

പച്ചപ്പുല്ലിലെ പിങ്ക് തരംഗം; 2026 ഫിഫ ലോകകപ്പിൽ സൂപ്പർ താരങ്ങളുടെ ബൂട്ടുകൾക്ക് പിന്നിലെ രഹസ്യം ഇതാണ്!

Football
  •  9 days ago