HOME
DETAILS

മ്ലാമല - കല്ലുകാട് റോഡ് സ്വകാര്യ തേയിലത്തോട്ടം അധികൃതര്‍ വീണ്ടും അടച്ചു

  
backup
September 01, 2016 | 5:33 PM

%e0%b4%ae%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%b2-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%8d


കട്ടപ്പന: ആര്‍.ഡി.ഒയുടെ ഉത്തരവിനെ തുടര്‍ന്ന് തുറന്നു കൊടുത്ത മ്ലാമല - കല്ലുകാട് റോഡ് സ്വകാര്യ തേയിലത്തോട്ടം അധികൃതര്‍ അടച്ചു. ഇതേ തുടര്‍ന്ന് തൊഴിലാളികളും നാട്ടുകാരും ഏറ്റുമുട്ടി. വണ്ടിപ്പെരിയാറിനു സമീപം മ്ലാമലയിലാണ് സംഭവം.
മ്ലാമല കല്ലുകാട് ഹരിജന്‍ കോളനിയിലെയും സമീപ പ്രദേശങ്ങളിലെയും ഇരുന്നൂറോളം കുടുംബങ്ങള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന റോഡ് പോപ്‌സണ്‍ ഗ്രൂപ്പാണ് അടച്ചത്. തേങ്ങാക്കല്ല് എസ്റ്റേറ്റ് പോപ്‌സണ്‍ ഗ്രൂപ്പ് ഏറ്റെടുത്തിന് ശേഷം ഒരു വര്‍ഷം മുമ്പ് തേയിലച്ചെടികള്‍ നശിപ്പിച്ചു എന്നാരോപിച്ച് റോഡ് അടച്ചിരുന്നു. തുടര്‍ന്ന് ദുരിതത്തിലായ പ്രദേശവാസികള്‍ ഇടുക്കി ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യു അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി. റോഡ് തുറന്ന് നല്‍കാന്‍ 23 ന് ആര്‍.ഡി.ഒ ഉത്തരവിട്ടു.
ഞായറാഴ്ച മഞ്ചുമല വില്ലേജ് ഓഫിസറെത്തി റോഡ് തുറന്നു കൊടുത്തു. നാട്ടുകാര്‍ അറ്റകുറ്റപ്പണികളും നടത്തി. എന്നാല്‍ തോട്ടം അധികൃതര്‍ തൊഴിലാളികളുടെ സഹായത്തോടെ റോഡ് വീണ്ടും അടയ്ക്കാനെത്തി. നാട്ടുകാരും സംഘടിച്ചതോടെ വാക്കേറ്റവും സംഘര്‍ഷവുമായി. പൊലിസ് ഇടപെട്ട് രണ്ടു കൂട്ടരെയും പിരിച്ചു വിട്ടു. ശേഷം കുമളി സി.ഐയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.
റോഡ് തുറക്കാനുള്ള ഉത്തരവ് റവന്യു ഉദ്യോഗസ്ഥര്‍ നല്‍കാഞ്ഞതിനാലാണ് ബലമായി റോഡ് അടച്ചതെന്ന് എസ്റ്റേറ്റ് അധികൃതര്‍ നിലപാടെടുത്തു. ഉത്തരവ് ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ തുറന്നു നല്‍കാമെന്നും പറഞ്ഞു. തുടര്‍ന്ന് റോഡ് വീണ്ടും അടയ്ക്കാന്‍ പൊലിസ് അനുമതി നല്‍കി. തൊഴിലാളികള്‍ റോഡ് അടച്ചതോടെ നാട്ടുകാര്‍ വീണ്ടും പരാതിയുമായി രംഗത്ത് എത്തി. ഈ സമയം പൊലിസെത്തി തൊഴിലാളികള്‍ കെട്ടിയ വേലി പൊളിച്ചുനീക്കി.
ബുധനാഴ്ച രാവിലെ രണ്ട് ഡിവിഷനിലെയും തൊഴിലാളികള്‍ സംഘടിച്ച് എത്തി. പൊലിസിനെ നോക്കുകുത്തിയാക്കി വീണ്ടും വേലികെട്ടി. തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായത്. വണ്ടിപ്പെരിയാറില്‍ നിന്നും കൂടുതല്‍ പൊലിസെത്തി ഇരുകൂട്ടരെയും പിരിച്ചുവിട്ടു.
കട്ടപ്പന ഡിവൈ.എസ്.പി രാജ്‌മോഹന്‍ സ്ഥലം സന്ദര്‍ശിച്ച് ഇരുകൂട്ടരെയും വണ്ടിപ്പെരിയാറ്റില്‍ വിളിച്ചുവരുത്തി ചര്‍ച്ചനടത്തി. ആര്‍.ഡി.ഒയുടെ ഉത്തരവ് തിങ്കളാഴ്ചയാണ് കമ്പനിക്ക് ലഭിച്ചത്. ഉത്തരവ് പ്രകാരം റോഡ് തുറന്ന് നല്‍കാന്‍ ഏഴു ദിവസം സമയം അനുവദിച്ചിട്ടുണ്ട്.
അതിനാല്‍ അഞ്ചാം തീയതി വരെ തത്സ്ഥിതി തുടരാനും അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പ് ആര്‍.ഡി.ഒയുടെ ഉത്തരവ് നടപ്പിലാക്കി പൊലിസ് സ്റ്റേഷനില്‍ അറിയിക്കാനും കമ്പനിയോട് നിര്‍ദേശിക്കുകയും ചെയ്തു. ഇത് പാലിച്ചില്ലെങ്കില്‍ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി താക്കീത് നല്‍കിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  a month ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  a month ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  a month ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  a month ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  a month ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  a month ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  a month ago
No Image

മൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; അശ്ലീലദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

National
  •  a month ago
No Image

'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യത്തിൽ റൊണാൾഡോ ഒടുവിൽ ഒറ്റപ്പെട്ടുപോയി..'; പോർച്ചുഗൽ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്

Football
  •  a month ago
No Image

ജനങ്ങളിലേക്ക് അതിവേഗമെത്താൻ കൃത്രിമബുദ്ധി; യുഎഇയുടെ പുതിയ എഐ വക്താവായി 'സായിദ്'

uae
  •  a month ago