പാലക്കാട്ടെ ബി.ജെ.പിയുടെ നാണംകെട്ട തോല്‍വി; കെ.സുരേന്ദ്രനെതിരെ പാളയത്തില്‍ പട
തിരുവനന്തപുരം: സ്വന്തം ശക്തി കേന്ദ്രങ്ങളില്‍ നിന്ന് പോലും തിരിച്ചടി നേരിട്ട പാലക്കാട്ടെ തോല്‍വിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരെ പാളയത്തില്‍ പട. പാര്‍ട്ടിക്ക് ഏറെ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന പാലക്കാട്ടെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം കെ. സുരേന്ദ്രന്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് കലാപം. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ശക്തമായ ആവശ്യമുയര്‍ന്നിട്ടുണ്ട്. തൃശൂര്‍ കഴിഞ്ഞാല്‍ താമര വിരിയാന്‍ ഏറഅറവുമധികം സാധ്യത കല്‍പിച്ചിരുന്ന മണ്ഡലമാണ് പാലക്കാട്. ഇവിടെ 10,000ത്തിലേറെ വോട്ടുകളാണ് ബി.ജെ.പിക്ക് കുറഞ്ഞത്.
തൃശൂരിന് പിന്നാലെ പാലക്കാട് താമര വിരിയുമെന്നും യു.ഡി.എഫ് മൂന്നാംസ്ഥാനത്താകുമെന്നും കാണിച്ച് രണ്ടുദിവസം മുമ്പ് വരെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും പാലക്കാട്ട് തെറ്റിക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം. പാലക്കാട് സുരേന്ദ്രന്റെ സ്വന്തം നോമിനിയാണ് സി. കൃഷ്ണകുമാറെന്നും സംസ്ഥാന അധ്യക്ഷന്‍ ഒറ്റക്കാണ്തീരുമാനമെടുത്തതെന്നും ഇതിനിടെ ആരോപണവുമുയരുന്നുണ്ട്.
ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയിരുന്നെങ്കില്‍ വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ആഗ്രഹിച്ച സന്ദീപ് വാര്യരെയും തഴഞ്ഞു. സന്ദീപി വാര്യരുടെ കൂടുമാറ്റം തിരിച്ചടിയായെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പാലക്കാട്ടെ പ്രചാരണങ്ങളില്‍ സജീവമായിരുന്നില്ല. ശോഭ സുന്ദ്രേനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു സുരേഷ് ഗോപി ആവശ്യപ്പെട്ടത്.
The BJP suffered a significant defeat in Palakkad, a key stronghold in Kerala, leading to growing calls for K. Surendran's resignation as the party's state president.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."