HOME
DETAILS

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

  
November 24 2024 | 16:11 PM

Uttar Pradesh 3 youths met a tragic end when their car fell into the river from the unfinished bridge

ബറേലി:ഉത്തർപ്രദേശിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ വീണ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞ് വീണത്. 

ഫരീദ്പൂർ പൊലിസ് സ്റ്റേഷൻ പരിധിയിലാണ് ഈ അപകടം നടന്നത്. ഫറൂഖാബാദിൽ നിന്നുള്ള മൂന്ന് യുവാക്കൾ ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാഗഞ്ചിൽ നിന്ന് ഫരീദ്പൂരിലേക്ക് കാറിൽ പോവുകയായിരുന്നു. രാംഗംഗ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലത്തിലേക്ക് കയറിയ കാർ നദിയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. പാലത്തിന്‍റെ ഒരു വശത്ത് അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ല. 50 അടിയോളം താഴ്ചയിലേക്കാണ് കാർ പതിച്ചത്. അമിത് കുമാർ, സഹോദരൻ വിവേക് ​​കുമാർ, സുഹൃത്ത് കൗശൽ എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ഗൂഗിൾ മാപ്പിൽ വഴി നോക്കിയാണ് യുവാക്കൾ യാത്ര ചെയ്തതെന്ന് കുടുംബം പറയുന്നു. പണി തീരാത്ത പാലം അടച്ചിട്ടിരുന്നെങ്കിൽ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്നും കുടുംബം പറഞ്ഞു. ശനിയാഴ്ച രാത്രി നടന്ന അപകടം ഞായറാഴ്ച പുലർച്ചെ മാത്രമാണ് നാട്ടുകാർ അറിഞ്ഞത്. ഫരീദ്പൂർ പൊലിസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേര ഗോൾഡ് സൂഖ് ഏരിയയിലെ കെട്ടിടത്തിൽ തീപിടിത്തം

uae
  •  5 minutes ago
No Image

സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനെ നാടുകടത്തി

Kerala
  •  9 minutes ago
No Image

കൈനീട്ടി മോദി, കണ്ട ഭാവം നടിക്കാതെ ഫ്രഞ്ച് പ്രസിഡന്റ്; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ, അവര്‍ നേരത്തെ കണ്ടതിനാലെന്ന് ദേശീയ മാധ്യമ 'ഫാക്ട്‌ചെക്ക്'

National
  •  31 minutes ago
No Image

കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പൊലിസ് പരാജയമെന്ന് പ്രതിപക്ഷം; പൊതുവല്‍ക്കരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി; സഭയില്‍ വാക്‌പോര്

Kerala
  •  an hour ago
No Image

പേര് മാറ്റണമെന്ന്‌ ട്രംപ് പറഞ്ഞു, അനുസരിച്ച് ​ഗൂ​ഗ്ൾ; ഗൾഫ് ഓഫ് മെക്‌സിക്കോ ഇനി 'ഗൾഫ് ഓഫ് അമേരിക്ക' 

International
  •  an hour ago
No Image

എന്‍.സി.പിയില്‍ പൊട്ടിത്തെറി; പി.സി ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു

Kerala
  •  2 hours ago
No Image

അഴിമതി നിരോധന നിയമം പൂട്ടികെട്ടാൻ ട്രംപ്; കിട്ടുമോ അദാനിക്കൊരു ക്ലീൻചിറ്റ്? 

International
  •  2 hours ago
No Image

യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍

National
  •  2 hours ago
No Image

യുഎഇ പൗരത്വമുണ്ടോ, എങ്കില്‍ ഷാര്‍ജയില്‍ മലിനജല ഫീസ് ഒടുക്കേണ്ടതില്ല

uae
  •  2 hours ago
No Image

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു 

National
  •  2 hours ago