ദുബൈ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവര്‍ 2028 ല്‍ പൂര്‍ത്തിയാകും
ദുബൈ: ഷെയ്ഖ് സായിദ് റോഡില്‍ വരാനിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ടവറായ ബുര്‍ജ് അസീസി ടവറിന്റെ നിര്‍മ്മാണം 2028ല്‍ പൂര്‍ത്തിയാകും. 725 മീറ്റര്‍ ഉയരമുള്ള 132 നിലകളുള്ള അംബരചുംബി ദുബൈയുടെ മുഖച്ഛായ തന്നെ മാറ്റും. ഏറ്റവും ഉയരത്തിലുള്ള ഹോട്ടല്‍ ലോബി, ഏറ്റവും ഉയരത്തിലുള്ള നൈറ്റ്ക്ലബ്, ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ ഡെക്ക്, ഏറ്റവും ഉയരത്തിലുള്ള റസ്റ്റോറന്റ്, ഏറ്റവും ഉയരത്തിലുള്ള ഹോട്ടല്‍ മുറി എന്നിങ്ങനെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
6 ബില്യണ്‍ ദിര്‍ഹം ചെലവ് നിര്‍മിക്കുന്ന ബുര്‍ജ് അസീസിയുടെ രൂപകല്പനയും നിര്‍മ്മാണവും ഒരു വാസ്തുവിദ്യാ വിസ്മയമായിരിക്കും. എമിറേറ്റിന്റെ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്ന സ്‌കൈലൈനിന് കൂടുതല്‍ അന്തസ്സ് നല്‍കുമെന്ന് ദുബൈ ആസ്ഥാനമായുള്ള ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ എഇ7 ലെ അതിന്റെ പ്രധാന ആര്‍ക്കിടെക്റ്റുകള്‍ യുഎഇയിലെ ഒരു പ്രധാന മാധ്യമത്തോടു പറഞ്ഞു.
ബുര്‍ജ് അസീസിയില്‍ ഒരു വെര്‍ട്ടിക്കല്‍ ഷോപ്പിംഗ് മാള്‍ സ്ഥാപിക്കും,കൂടാതെ ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടല്‍, അപ്പാര്‍ട്ടുമെന്റുകള്‍, അവധിക്കാല വസതികള്‍ എന്നിവ ഉള്‍പ്പെടുന്ന വസതികള്‍, വെല്‍നസ് സെന്ററുകള്‍, നീന്തല്‍ക്കുളങ്ങള്‍, സിനിമാശാലകള്‍, ജിമ്മുകള്‍, മിനി മാര്‍ക്കറ്റുകള്‍, റസിഡന്റ് ലോഞ്ചുകള്‍, കുട്ടികളുടെ കളിസ്ഥലം എന്നിവയും ടവറിലുണ്ടാകും.
മലേഷ്യയിലെ ക്വാലാലംപൂരില്‍ സ്ഥിതി ചെയ്യുന്ന 679 മീറ്റര്‍ ഉയരമുള്ള മെര്‍ദേക്ക 118നെ മറികടന്നാണ് ബുര്‍ജ് അസീസി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായി മാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."