HOME
DETAILS

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം

  
November 29, 2024 | 7:06 AM

kodakara-hawala-case-court-ordered-for-further-investigation

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ഇരിഞ്ഞാലക്കുട അഡീഷണല്‍  സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം. 

ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഉത്തരവ്. ബിജെപി നേതാക്കള്‍ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നു എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്. 

കൊടകര കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതിന് പിന്നാലെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായാല്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി വേണമെന്നാണ് ചട്ടം. കൊടകര കള്ളപ്പണക്കേസില്‍ പ്രധാന ആരോപണം നേരിടുന്നത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. പൊലിസ് നടത്തിയ അന്വേഷണത്തില്‍ സുരേന്ദ്രനെ പ്രതിചേര്‍ക്കാതെ മൊഴിയെടുക്കുക മാത്രമാണ് ചെയ്തത്. 

കള്ളപ്പണമായ ആറ് കോടി രൂപ ചാക്കിലാക്കി ബിജെപി ജില്ലാ കമറ്റി ഓഫീസില്‍ സൂക്ഷിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും കോഴിക്കോട് നിന്നും കൊണ്ടു വന്ന കള്ളപ്പണത്തില്‍ ഒരു കോടി സുരേന്ദ്രന്‍ അടിച്ചുമാറ്റിയതായും ധര്‍മ്മരാജന്‍ തന്നോട് പറഞ്ഞതായും തിരൂര്‍ സതീശന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  20 hours ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  20 hours ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  20 hours ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  21 hours ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  21 hours ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  21 hours ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  21 hours ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  21 hours ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  21 hours ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  21 hours ago