HOME
DETAILS

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

  
December 02, 2024 | 10:44 AM

sriram-venkitaraman-case-trial-delayed

തിരുവനന്തപുരം:  മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റിവച്ചു. പ്രതിഭാഗ അഭിഭാഷകനായ രാമന്‍പിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയില്‍ കയറാന്‍ കഴിയില്ലെന്ന കാരണത്താല്‍ വിചാരണ മറ്റൊരു കോടതിയിലേക്കു മാറ്റണം എന്ന ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. താഴത്തെ നിലയിലുള്ള ഏതെങ്കിലും ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് കേസ് മാറ്റണമെന്നും ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകന്‍  അപേക്ഷയില്‍ ആവശ്യപ്പെട്ടു.

കെ.എം. ബഷീര്‍ കൊല്ലപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം തിങ്കളാഴ്ചയാണ് കേസിന്റെ വിചാരണ ആരംഭിക്കാനിരുന്നത്. രണ്ട് ഘട്ടങ്ങളായി വിചാരണ പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം. തിങ്കളാഴ്ച തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കേസ് പരിഗണിച്ചപ്പോഴാണ് ശ്രീറാമിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള അപേക്ഷ സമര്‍പ്പിച്ചത്.

2019 ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ ഒരുമണിക്കാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  14 hours ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  14 hours ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  14 hours ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  14 hours ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  14 hours ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  15 hours ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  15 hours ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  15 hours ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  15 hours ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  16 hours ago