HOME
DETAILS

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

  
December 04, 2024 | 11:59 AM

Rahul Gandhi Concludes Speech Holding Up Constitution

ഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ സംഭലില്‍ സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയ അഭിഭാഷക സര്‍വേ നടന്ന ചന്ദൗസി സന്ദര്‍ശിക്കാനെത്തിയ സംഘത്തെ യുപി പൊലിസ് തടഞ്ഞു. ഡല്‍ഹി-യുപി അതിര്‍ത്തിയായ ഗാസിപുരിലാണ് രാഹുലിനെയും പ്രിയങ്കയെയും കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പൊലിസ് തടഞ്ഞത്. ഒന്നര മണിക്കുറിലധികം നീണ്ട പ്രതിഷേധത്തിന് ഒടുവില്‍ രാഹുല്‍ഗാന്ധിയും നേതാക്കളും ഡല്‍ഹിയിലേക്ക് മടങ്ങി.

ഗാസിപുരില്‍ ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത രാഹുല്‍ സംഭലിലേക്ക് പോകുകയെന്നത് തന്റെ ഭരണഘടനാപരമായ അവകാശമായിരുന്നെന്നും അത് നിഷേധിക്കപ്പെട്ടെന്നും പറഞ്ഞു. 'സംഭലിലേക്ക് പോവുക എന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എന്റെ അവകാശമാണ്. അങ്ങോട്ട് പോകണമെന്നാണ് ആഗ്രഹം. എന്നാല്‍ പൊലിസ് യാത്ര തടയുകയാണ്. പൊലിസിന് ഒപ്പം പോകാന്‍ സമ്മതം അറിയിച്ചെങ്കിലും അതിനുള്ള അവസരവും നിഷേധിച്ചു' രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരോട് പറഞ്ഞു. സംഭലില്‍ നടന്നത് വലിയ തെറ്റാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

സംഭലിലേക്ക് പോകാനായി 11 മണിക്കാണ് യുപി അതിര്‍ത്തിയായ ഗാസിപുരിലേക്ക് രാഹുലും സംഘവും പുറപ്പെട്ടത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും യുപിയിലെ കോണ്‍ഗ്രസ് എംപിമാരും സംഘത്തിലുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുട്ടമായി എത്തിയതോടെ ഡല്‍ഹി-മീററ്റ് റോഡ് ഭാഗികമായി അടച്ചു. അതേസമയം ബാരിക്കേഡുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കൂടാതെ പൊലിസ് വാഹനങ്ങള്‍ റോഡിനു കുറുകേയിട്ട് പ്രവര്‍ത്തകരെ തടയാനുള്ള ശ്രമമുണ്ടായി.

റോഡുകള്‍ ബ്ലോക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് കോണ്‍ഗ്രസിനെതിരെ ജനരോഷം ഉയര്‍ത്താനുള്ള ബിജെപി ശ്രമമാണ് നടക്കുന്നതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. അതേസമയം ഗാസിപുരിലെത്തിയ രാഹുലിനെ സംഭലിലേക്ക് കടത്തി വിടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും യുപി പൊലിസ് വഴങ്ങിയില്ല കൂടാതെ, പൊലിസിനൊപ്പം പോകാമെന്ന നിര്‍ദേശവും അംഗീകരിക്കപ്പെട്ടില്ല. പൊലിസ് അനുമതി കാത്ത് ഏറെനേരം വാഹനത്തിലിരുന്ന രാഹുല്‍ അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മടങ്ങി.

ജില്ലാ ഭരണകൂടം രാഹുലിന്റെ യാത്രയ്ക്ക് അനുമതി നല്‍കിയിയിരുന്നില്ല, യാത്ര റദ്ദാക്കണമെന്ന് രാഹുലിനോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. അതേസമയം സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പുറത്തു നിന്നുള്ളവര്‍ സംഭലിലേക്ക് എത്തുന്നതിനെ നേരത്തേ തന്നെ ജില്ലാ ഭരണകൂടം ഡിസംബര്‍ 10 വരെ വിലക്കിയിരുന്നു. രാഹുലിന്റെ സന്ദര്‍ശനത്തോടെ വീണ്ടും പ്രകോപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മൊറാദാബാദ് ഡിവിഷനല്‍ കമ്മിഷണര്‍ പറയുന്നത്.

 I tried to find more information on this topic. For the latest updates, you can try searching online for more details.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  2 hours ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  3 hours ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  3 hours ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  3 hours ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  3 hours ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  4 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  4 hours ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  4 hours ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  4 hours ago