HOME
DETAILS

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

  
December 06, 2024 | 3:16 AM

Zayed International Airport is the most beautiful airport in the world

അബൂദബി: ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം. കായികവേദികൾ, ഹോട്ടലുകൾ, വിമാനത്താവളങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയുടെ മികച്ച രൂപകൽപനകൾക്ക് അംഗീകാരം നൽകുന്നതിനായി യുനസ്കോ ആരംഭിച്ച പ്രി വെർസൈയ്ൽസ് പുരസ്‌കാരമാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം കരസ്ഥമാക്കിയത്. 

പാരിസിലെ യുനസ്കോ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. യു.എ.ഇയുടെ 53-ാമത് ദേശീയദിനാഘോഷ വേളയിലാണ് പുരസ്‌കാരമെന്നത് ഇരട്ടിമധുരമായി. യു.എ.ഇയുടെ സംസ്കാരിക പൈതൃകത്തെ ഉൾക്കൊള്ളുന്നതിനൊപ്പം നവീന സാങ്കേതികവിദ്യകൾ കൂടി സമന്വയിപ്പിച്ചാണ് വിമാനത്താവളത്തിൻ്റെ രൂപകൽപനയും നിർമാണവും നടത്തിയത്. 7,42,000 ചതുരശ്ര മീറ്ററിൽ നിർമ്മിച്ചിരിക്കുന്ന വിമാനത്താവളത്തിന് മണിക്കൂറിൽ 11,000 യാത്രികരെയും ഒരേസമയം 79 വിമാനങ്ങളെയും ഉൾക്കൊള്ളാൻ സാധിക്കും.

2025ൽ ലോകത്തിലാദ്യമായി ഒമ്പത് ബയോമെട്രിക് ടച്ച് പോയൻ്റുകൾ വിമാനത്താവളത്തിൽ ആരംഭിക്കുന്നതോടെ ഒരുവർഷം ഈ വിമാനത്താവളം വഴി 4.5 കോടി യാത്രികർക്ക്  സഞ്ചരിക്കാനാവും. ഇത് അബൂദബി എയർപോർട്ട്സിനെ സംബന്ധിച്ച് അഭിമാന നിമിഷമാണെന്ന് പുരസ്‌കാരനേട്ടത്തിൽ അബൂദബി എയർപോർട്‌സ് മാനേജിങ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ എലിന സോർലിനി പറ‍ഞ്ഞു. Zayed International Airport is the most beautiful airport in the world

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി 

Kerala
  •  10 days ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  10 days ago
No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  10 days ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  10 days ago
No Image

വിജയസാധ്യത കുറവ്; 8,000 സീറ്റുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി 

Kerala
  •  10 days ago
No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  10 days ago
No Image

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  10 days ago
No Image

മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം

International
  •  10 days ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  10 days ago
No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  10 days ago