HOME
DETAILS

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

  
December 14, 2024 | 10:36 AM

Rahul Gandhi Draws Constitution vs Manusmriti Parallel In Parliament

ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി കൊണ്ടുവരണമെന്ന് ശക്തമായി വിശ്വസിച്ച വ്യക്തിയാണ് സവര്‍ക്കറെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. മനുസ്മൃതിയാണ് ഔദ്യോഗിക രേഖയെന്നായിരുന്നു സവര്‍ക്കറിന്റെ വാദം. ഇന്നും ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണഘടനയല്ലെന്നും ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞതായും രാഹുല്‍ പറഞ്ഞു. ലോക്‌സഭയില്‍ 'ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയെ പുകഴ്ത്തുന്നതിലൂടെ ബിജെപി നേതാക്കള്‍ സവര്‍ക്കറുടെ സ്മരണയെ അപമാനിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. 

'എനിക്ക് നിങ്ങളോട് (ഭരണ പക്ഷം) ചോദിക്കണം, നിങ്ങള്‍ നിങ്ങളുടെ നേതാവിന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ? നിങ്ങളുടെ നേതാവിന്റെ വാക്കുകളെ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ? കാരണം നിങ്ങള്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ സവര്‍ക്കറെ പരിഹസിക്കുന്നു, നിങ്ങള്‍ സവര്‍ക്കറെ അധിക്ഷേപിക്കുന്നു, അപകീര്‍ത്തിപ്പെടുത്തുന്നു.- രാഹുല്‍ പറഞ്ഞു. 

ഏകലവ്യന്റെ വിരല്‍ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യന്‍ യുവതയുടെ സ്ഥിതിയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അദാനിക്ക് അവസരം നല്‍കിയും ലാറ്ററല്‍ എന്‍ട്രി നല്‍കിയും രാജ്യത്തെ യുവാക്കള്‍ക്ക് അവസരം ഇല്ലാതാക്കുകയാണ്. നിങ്ങള്‍ ധാരാവി അദാനിക്കു നല്‍കുമ്പോള്‍ അവിടുത്തെ ചെറുകിട കച്ചവടക്കാരുടെ പെരുവിരലുകള്‍ മുറിക്കുകയാണ്. അദാനിക്കു തുറമുഖങ്ങളും വിമാനത്താവളങ്ങളും നല്‍കി നിങ്ങള്‍ അത് തന്നെ ചെയ്യുന്നു. നിങ്ങള്‍ സത്യസന്ധരായ വ്യവസായികളുടെ പെരുവിരല്‍ മുറിക്കുകയാണ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഭരണഘടനയില്‍ എഴുതിവയ്ക്കാത്ത വിഷയങ്ങളാണ് താന്‍ ഉന്നയിക്കുന്നത്. ഭരണഘടനക്കൊപ്പം നീതിനിഷേധവും ചര്‍ച്ച ചെയ്യപ്പെടണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. രാഹുലിന്റെ പ്രസംഗത്തിനിടെ പരിഹാസവുമായി ബി.ജെ.പി. രംഗത്തെത്തി. 

കെ.സി. വേണുഗോപാല്‍ എം.പി വിഷയത്തില്‍ ഇടപെട്ടതോടെ അദ്ദേഹത്തെ സ്പീക്കര്‍ വിമര്‍ശിച്ചു.

'ഞാന്‍ ഇന്നലെ ഹാഥ്‌റസില്‍ പോയി ഇരയുടെ കുടുംബാംഗങ്ങളെ കണ്ടു. ഹാഥ്‌റസ് കേസിലെ പ്രതികള്‍ ഇപ്പോഴും പുറത്ത് വിഹരിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. ദലിതരെ ആക്രമിക്കാന്‍ ഏത് ഭരണഘടനയിലാണ് പറയുന്നത്? രാജ്യത്ത് നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെല്ലാം പിന്നില്‍ ബിജെപിയാണ്.

രാജ്യത്ത് രാഷ്ട്രീയ സമത്വം ഇല്ലാതായി. അഗ്‌നിവീര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമാണ്. ബിജെപി എല്ലാ ദിവസവും ഭരണഘടനയെ ആക്രമിക്കുകയാണ്. കര്‍ഷകരെ സര്‍ക്കാര്‍ ഉപദ്രവിക്കുന്നു. രാജ്യത്തെ യുവാക്കളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു.'രാഹുല്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  3 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  3 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  3 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  3 days ago