HOME
DETAILS

എസി അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം; പൊലിസുകാരന്റെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകരുടെ മൊഴി

  
December 18, 2024 | 6:10 AM

statement-of-sog-commandos-on-policeman-vineeth-suicide

മലപ്പുറം: അരീക്കോട്ടെ സ്‌പെഷല്‍ ഓപ്പറേഷന്‍ പൊലീസ് ക്യാംപില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ എ സി അജിത്തിനെതിരെ ക്യാംപിലെ സഹപ്രവര്‍ത്തകര്‍ നല്‍കിയ മൊഴി പുറത്ത്. അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന് വിനീതിനോട് വ്യക്തി വൈരാഗ്യമുണ്ടെന്നും ഉദ്യോഗസ്ഥ തല പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള മൊഴിയാണ് സഹപ്രവര്‍ത്തകരായ കമാന്‍ഡോകള്‍ അന്വേഷണ സംഘത്തിന് നല്‍കിയത്. സുഹൃത്തിന്റെ മരണത്തിലെ വീഴ്ച ചോദ്യം ചെയ്തതാണ് വിനീതിനോട് വൈരാഗ്യം ഉണ്ടാകാന്‍ കാരണമെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.

വിനീതിന്റെ ആത്മഹത്യയില്‍, കൊണ്ടോട്ടി ഡിവൈ.എസ്.പി സേതുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിനീതിന്റെ സഹപ്രവര്‍ത്തകരായ കമാന്‍ഡോകളുടെ മൊഴി രേഖപ്പെടുത്തിയത്. 

2021 സെപ്റ്റംബര്‍ 16 നാണ് വിനീതിന്റെ സുഹൃത്ത് സുനീഷ് മരിക്കുന്നത്. വയനാട് സ്വദേശിയായ സുനീഷ് മരിച്ചത് എസ്ഒജി ക്യാമ്പിലെ ട്രെയിനിങ്ങിനിടെയായിരുന്നു. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സഹപ്രവര്‍ത്തകര്‍ സുനീഷിനെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും എസി അജിത്ത് സമ്മതിച്ചില്ല. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സുനീഷിന്റെ ജീവന്‍ നഷ്ടമായിരുന്നു. സുനീഷിന്റെ മരണത്തില്‍ എസി അജിത്തിനെതിരെ വിനീത് ശബ്ദമുയര്‍ത്തി. ഈ സംഭവത്തെ തുടര്‍ന്നാണ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായതെന്നും ഉദ്യോഗസ്ഥരുടെ മൊഴിയില്‍ പറയുന്നു. 

മാവോയിസ്റ്റ് വേട്ടയടക്കം നടത്തുന്ന സായുധ പൊലിസ് സേനയായ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ (എസ്.ഒ.ജി) കമാന്‍ഡോ വയനാട് സ്വദേശി വിനീത് (36) കഴിഞ്ഞ ഞായറാഴ്ച്ചയാണ് അത്മഹത്യ ചെയ്തത്. ശുചിമുറിയില്‍ കയറി വാതിലടച്ച് സര്‍വിസ് റിവോര്‍വര്‍ ഉപയോഗിച്ച് തലക്ക് നിറയൊഴിക്കുകയായിരുന്നു.വെടിപൊട്ടിയ ശബ്ദം കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോള്‍ വിനീത് ശുചിമുറിയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘര്‍ഷമാണ് മരണകാരണമെന്ന് സഹപ്രവര്‍ത്തകര്‍ അന്നുതന്നെ ആരോപണം ഉന്നയിച്ചിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനാപകടങ്ങൾ കുറയ്ക്കാൻ പുതിയ നീക്കം; എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മോട്ടോർ വാഹന വകുപ്പ്

Kerala
  •  14 days ago
No Image

കൈക്കൂലി പരാതി; സർക്കാർ പ്രസവാശുപത്രിയിൽ അപ്രതീക്ഷിത പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

National
  •  14 days ago
No Image

ചോദ്യപ്പേപ്പർ ചോർച്ച: യുജിസി നെറ്റ് പരീക്ഷയും വിവാദത്തിൽ; ലക്ഷങ്ങൾ മറിച്ച് മാഫിയ, ആരോപണം നിഷേധിച്ച് എൻടിഎ

National
  •  14 days ago
No Image

കനത്ത മഴ; മലപ്പുറത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

പ്രവാസി എഞ്ചിനീയറിൽ നിന്ന് ദുബൈയിലെ ശതകോടീശ്വരനിലേക്ക്: മെറാക്കി ഗ്രൂപ്പ് ചെയർമാൻ അജയ് രാജേന്ദ്രന്റെ വിജയഗാഥ

uae
  •  14 days ago
No Image

‘ചോദ്യപേപ്പർ വിറ്റത് 2.25 ലക്ഷത്തിന്’; നെറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി 

National
  •  14 days ago
No Image

മനില വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ: ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ച ഫിലിപ്പീൻസ് സ്വദേശിനി അറസ്റ്റിൽ; കുടുങ്ങിയത് ഇമിഗ്രേഷൻ പരിശോധനയ്ക്കിടയിൽ

uae
  •  14 days ago
No Image

ആഗോള നിക്ഷേപ ഭൂപടത്തിൽ ചരിത്രക്കുതിപ്പുമായി യുഎഇ; 177 ബില്യൺ ദിർഹത്തിന്റെ വിദേശ നിക്ഷേപവുമായി ലോകത്തെ മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ

uae
  •  14 days ago
No Image

തീവ്രമഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

തോൽവിയിലും തലയുയർത്തി ഈജിപ്ത്, ജയിച്ചിട്ടും പ്രതിക്കൂട്ടിൽ അർജന്റീന; അർജന്റീന-ഈജിപ്ത് മത്സരം ഉയർത്തുന്ന ചോദ്യങ്ങൾ

International
  •  14 days ago