
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം നൽകി കുവൈത്ത് ഭരണകൂടം

കുവൈത്ത് സിറ്റി : ഡിസംബർ 21, രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി അൽപ സമയം മുമ്പ് കുവൈത്തിൽ എത്തി. ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കുവൈത്ത് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ കുവൈത്ത് ആഭ്യന്തരമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയ കുവൈത്ത് പ്രതിനിധികളും നേരിട്ടെത്തി സ്വീകരിച്ചു.
വ്യാപാര, ഊർജ മേഖലകളിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള പങ്കാളിത്തം പോലെ തന്നെ, മധ്യ പൗരസ്ത്യ ദേശത്തെ സമാധാനം, സുരക്ഷ, സുസ്ഥിരത, സമൃദ്ധി എന്നിവ സ്ഥാപിക്കുന്നതിലും ഇരുരാജ്യങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് കുവൈത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇന്ത്യയിൽ വെച്ച് നടത്തിയ പത്രപ്രസ്താവനയിൽ മോദി പറഞ്ഞു. കുവൈത്തും ഇന്ത്യയും തമ്മിലുള്ള പ്രത്യേക ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള തമ്മിലുള്ള സൗഹൃദത്തിൻ്റെ ആഴം കൂട്ടുന്നതിനും സന്ദർശനം സഹായിക്കുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ന് വൈകീട്ട് സബാഹ് സാലേം സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രധാന മന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധണ ചെയ്തു സംസാരിക്കും. വൈകിട്ട് 3.50-ന് സബാ അല്‍ സാലെമിലുള്ള ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്പോര്‍ട്സ് ഹാളിലാണ് നടക്കുക. 12.30 മുതല്‍ പ്രവേശനം അനുവദിക്കും. പ്രവേശം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
തുടർന്ന് ഇന്ന് നടക്കുന്ന ഗൾഫ് കപ്പ് ഫുട്ബോൾ ബോൾ മത്സരത്തിൽ മുഖ്യാതിഥിയായും അദ്ദേഹം പങ്കെടുക്കും. നാളെ കാലത്ത് മുതൽ കുവൈത്ത് അമീർ, കിരീടാവകാശി മുതലായ ഭരണ നേതൃത്വത്തിലെ പ്രമുഖരൂമായും മോദി കൂടി കാഴ്ച നടത്തും.
43 വര്‍ഷത്തിന് ശേഷം കുവൈത്തില്‍ എത്തുന്ന ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആവേശപൂര്‍വ്വമാണ് കുവൈറ്റ് സമൂഹം സ്വീകരിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ മോദി സന്ദര്‍ശിക്കാത്ത ഏക രാജ്യവുമാണ് കുവൈത്ത്. ഇന്ത്യയുടെ ത്രിവർണ പതാക കുവൈത്തിലുടനീളമുള്ള റോഡുകളിൽ ഉയർന്നു പാറി, രാജ്യമെങ്ങും മോദിയുടെ ചിത്രങ്ങളും കൂറ്റൻ ഫ്ളക്സ് ബോർഡുകളുംകൊണ്ട് മോദിയെ വരവേറ്റു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി
uae
• a minute ago
കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍
Kerala
• 3 minutes ago
പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്
Kerala
• 7 minutes ago
ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്
Kerala
• 12 minutes ago
അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്
Kerala
• 20 minutes ago
ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.
Kerala
• 27 minutes ago
മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം
Kerala
• 34 minutes ago
ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവഗണനയിൽ തളർന്ന് പരിയാരം
Kerala
• 42 minutes ago
ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്
National
• an hour ago
300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj
National
• an hour ago
പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി
Kerala
• an hour ago
മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും
Kerala
• an hour ago
വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 2 hours ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 9 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 11 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 11 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 11 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 12 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 10 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 10 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 10 hours ago