HOME
DETAILS

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പറയുന്നത് മുസ്‌ലിംകള്‍ക്കെതിരെയല്ല; വിജയരാഘവനെ പിന്തുണച്ച് എം.വി ഗോവിന്ദനും

  
Web Desk
December 23, 2024 | 7:49 AM

cpm-supports-a-vijayaraghavans-statement-against-rahul-and-priyanka-gandhi

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജമാഅത്തെ ഇസ് ലാമിക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ മുസ് ലിംകള്‍ക്കും ആര്‍.എസ്.എസിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ ഹിന്ദുക്കള്‍ക്കും എതിരല്ലന്ന് അദ്ദേഹം പറഞ്ഞു. 

'ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും സി.പി.എമ്മിനെതിരെ ശക്തമായി വരികയാണ്. രണ്ടു വിഭാഗങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ച്ച ചെയ്യാന്‍ സി.പി.എം ഉദ്ദേശിക്കുന്നില്ല. ഹിന്ദു വര്‍ഗീയവാദത്തിന്റെ സുപ്രധാന കരുത്തായ ആര്‍.എസ്.എസ്. പോലെ മുസ്‌ലിം വര്‍ഗിയവാദത്തിന്റെ ഏറ്റവും പ്രധാന വിഭാഗമായി ജമാഅത്തെ ഇസ്‌ലാമിയും, ഭീകരവാദ പ്രസ്ഥാനത്തിന്റെ ഭാഗമായ എസ്.ഡി.പി. ഐയും നില്‍ക്കുകയാണ്. ഈ സംഘടനകളുമായുള്ള യു.ഡി.എഫ് കൂട്ടുകെട്ട് ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കും. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ വാദത്തിനെതിരെ ശക്തമായ നിലപാടെടുക്കും'- എം.വി ഗോവിന്ദന്‍ പറഞ്ഞു. 

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഒരു സഖ്യകക്ഷിയെപോലെയാണ് യു.ഡി.എഫും ജമാഅത്തെ ഇസ്‌ലാമിയും പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

READ MORE: വിജയരാഘവന്‍ പറഞ്ഞത് പാര്‍ട്ടി നയം; വര്‍ഗീയവാദികള്‍ കേരളത്തില്‍ തലപൊക്കാന്‍ ശ്രമിക്കുന്നു: പി.കെ ശ്രീമതി

വര്‍ഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ് എന്നാണ് പറയുന്നത്. എന്നാല്‍, ഇസ്‌ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് സ്വീകരിച്ചിട്ടുള്ള ജമാഅത്തെ ഇസ് ലാമിയുമായി ചേര്‍ന്ന് യു.ഡി.എഫിന്റെ കക്ഷിയായി നില്‍ക്കുന്നത് ശക്തമായ പ്രത്യാഘാതം ലീഗിന് ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വയനാട്ടില്‍ ജയിച്ചത് മുസ്‌ലിം വര്‍ഗീയവാദികളുടെ പിന്തുണയോടെയാണെന്നായിരുന്നു പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്റെ പരാമര്‍ശം. നേരത്തെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിയും വിജയരാഘവന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇഡിക്ക് തിരിച്ചടി; പ്രബീർ പുർകായസ്തക്കെതിരായ കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി; സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ ശക്തമായി അപലപിച്ച് ഹൈക്കോടതി

National
  •  2 days ago
No Image

നിപ വൈറസ് ബാധിതന് വിപുലമായ സമ്പർക്കം; ബന്ധപ്പെട്ടവർ ക്വാറന്റീനിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  2 days ago
No Image

നടുറോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ; രാമചന്ദ്രനും നവാസിനും മോട്ടോർ വാഹന വകുപ്പിന്റെ ബിഗ് സല്യൂട്ട്!

Kerala
  •  2 days ago
No Image

'റൊണാൾഡോയ്ക്ക് പകരക്കാരനില്ല, അദ്ദേഹം അത്ഭുതമാണ്'; ആറാം ലോകകപ്പിനൊരുങ്ങുന്ന സിആർ7-നെ പുകഴ്ത്തി പോർച്ചുഗീസ് പരിശീലകൻ

Football
  •  2 days ago
No Image

ദുബൈയിൽ ഇനി തടസ്സമില്ലാത്ത വൈദ്യുതി; ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് പുനഃസ്ഥാപന സംവിധാനവുമായി ദീവ

uae
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക; കോഴിക്കോട് ഫറോക്ക് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

മെസ്സിയും, റൊണാൾഡോയും ലോകകപ്പിൽ ഏറ്റുമുട്ടുമോ? ആരാധകർ കാത്തിരിക്കുന്ന ആ 'ലാസ്റ്റ് ഡാൻസ്' സാധ്യമാകുന്ന 3 വഴികൾ ഇങ്ങനെ

Football
  •  2 days ago
No Image

ദുബൈയിലെ ആരോഗ്യ രംഗത്ത് പുതുചരിത്രം; 'ലോങ്‌വിറ്റി അതോറിറ്റി' നിലവിൽ വന്നു, ശൈഖ് ഹംദാൻ ചെയർമാനാകും

uae
  •  2 days ago
No Image

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂലൈ 15ലേക്ക് മാറ്റി; ഗൾഫിലെ പരീക്ഷകൾക്ക് ശേഷം സംയുക്ത ഫലപ്രഖ്യാപനം

Kerala
  •  2 days ago
No Image

ഷാർജ-ദുബൈ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: അൽ താവൂൻ റൗണ്ട് എബൗട്ട് ഭാഗികമായി അടച്ചിടുന്നു; ജൂൺ 13 മുതൽ ഗതാഗത നിയന്ത്രണം

uae
  •  2 days ago