HOME
DETAILS

വിജയരാഘവന്‍ പറഞ്ഞത് പാര്‍ട്ടി നയം; വര്‍ഗീയവാദികള്‍ കേരളത്തില്‍ തലപൊക്കാന്‍ ശ്രമിക്കുന്നു: പി.കെ ശ്രീമതി

  
Web Desk
December 23 2024 | 06:12 AM

pk-sreemathi-justifies-vijayaraghavans-controversial-remarks-on-wayanad-election

തിരുവനന്തപുരം: മുസ്‌ലിംവര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണ് രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലോക്‌സഭയിലെത്തിയതെന്ന സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് കേന്ദ്രകമ്മറ്റി അംഗം പി.കെ ശ്രീമതി. വിജയരാഘവന്‍ അങ്ങനെ തെറ്റായി പറഞ്ഞതായി തോന്നിയില്ലെന്നും പാര്‍ട്ടി നിലപാടാണ് പറഞ്ഞതെന്നും ശ്രീമതി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലും വര്‍ഗീയവാദികളും തീവ്രവാദികളും തല ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. അത് ആരായാലും. ഹിന്ദു വര്‍ഗീയവാദികളായാലും മുസ് ലിം വര്‍ഗീയവാദികളായാലും അതിന് എതിരായ നിലപാടാണ് സി.പി.എം സ്വീകരിക്കുകയെന്നും അവര്‍ പറഞ്ഞു. 

കേരളത്തിലെ പ്രധാനപ്പെട്ട സാമുദായിക നേതാവ് വെള്ളാപ്പള്ളി നടേശന്‍ കോണ്‍ഗ്രസിനെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കണം. വര്‍ഗീയവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതാണ് ചൂണ്ടിക്കാണിച്ചതെന്നും പി.കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു. 

മുസ്‌ലിംവര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കില്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്ന് ഡല്‍ഹിയിലെത്തുമായിരുന്നോയെന്ന വിജയരാഘവന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സി.പി.എമ്മിനെയും പിണറായി സര്‍ക്കാരിനേയും തകര്‍ക്കാന്‍ യു.ഡി.എഫിനൊപ്പം ജമാഅത്തെ ഇസ് ലാമിയും എസ്.ഡി.പി.ഐയും ബി.ജെ.പിയും മാധ്യമങ്ങളും ഒന്നിച്ച് അണിനിരക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശകളോടെ, ആശസമരം 80ആം ദിവസത്തിലേക്ക്

Kerala
  •  8 days ago
No Image

ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; യൂണിഫോംഡ് വിഭാഗങ്ങളിലെ നിയമനത്തിൽ മാനദണ്ഡം മാറുന്നു

Kerala
  •  8 days ago
No Image

ചക്ക മുറിച്ചുകൊണ്ടിരിക്കെ കൊടുവാളിലേക്ക് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം 

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 days ago
No Image

എല്ലാ പൗരന്‍മാര്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ ഭരണഘടനാപരമായ അവകാശം: സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്

National
  •  8 days ago
No Image

ജാതി സെന്‍സസ് നടത്തുക പൊതു സെന്‍സസിനൊപ്പം; ഇതുവരെ മുടങ്ങാതെ നടന്ന ജനസംഖ്യാ കണക്കെടുത്തിട്ട് 14 വര്‍ഷം; അറിഞ്ഞിരിക്കാം ജാതി സെന്‍സസിനെക്കുറിച്ച്

National
  •  8 days ago
No Image

സംഘര്‍ഷാവസ്ഥയ്ക്ക് ലഘൂകരണം? സൈനിക ഉദ്യോഗസ്ഥര്‍മാര്‍ തമ്മില്‍ ആശവിനിമയം നടന്നു, യു.എസ് ഇന്ത്യയെയും പാകിസ്താനെയും വിളിച്ചു

latest
  •  8 days ago
No Image

പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

crime
  •  8 days ago
No Image

കത്തിയമർന്ന് ജറുസലേം; ഇസ്‌റാഈലിൽ അടിയന്തരാവസ്ഥ

International
  •  8 days ago
No Image

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള്‍ ചോദ്യം ചെയ്യലിനു ഹാജരായി

Kerala
  •  8 days ago