HOME
DETAILS

1017 വാഹനങ്ങള്‍ക്കെതിരേ നടപടി

  
backup
September 02, 2016 | 1:28 AM

1017-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a8%e0%b4%9f%e0%b4%aa


പാലക്കാട്;    മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി ജോസഫിന്റെ നിര്‍ദേശ പ്രകാരം ജില്ലയില്‍ നടത്തിയ കര്‍ശന വാഹന പരിശോധനയില്‍  1017 വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. 4,57,000 രൂപയോളം പിഴ ഈടാക്കി. 74 സ്റ്റേജ് കാരേജുകള്‍ക്കെതിരേ നടപടിയെടുത്തു.
ഇവയില്‍ എയര്‍ ഹോണ്‍ ഉപയോഗിച്ച 87 വാഹനങ്ങള്‍ക്കെതിരെയും , സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത എട്ട് വാഹനങ്ങള്‍ക്കെതിരെയും, ടിക്കറ്റ് കൊടുക്കാത്ത 38 ബസ്സുകള്‍ക്കെതിരെയും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സീറ്റ് റിസര്‍വ് ചെയ്യാത്ത ഏഴ് ബസ്സുകള്‍ക്കെതിരെയും നടപടി എടുത്തു.
ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത വാഹനം ഓടിച്ച 120 ഇരുചക്രവാഹനക്കാരെ പിടികൂടി. സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിച്ച 90 പേര്‍ക്കെതിരെയും ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ച 203 പേര്‍ക്കെതിരെയും നടപടി എടുത്തു. നിയമവിരുദ്ധമായി നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ച 63 വാഹനങ്ങള്‍ക്കെതിരെയും അശ്രദ്ധമായി വാഹനമോടിച്ച 38 പേര്‍ക്കെതിരെയും നടപടി എടുത്തു.
അമിതഭാരം കയറ്റിയ എട്ട് വാഹനങ്ങള്‍ക്കെതിരെയും ടാക്‌സ് അടക്കാത്ത 28 വാഹനങ്ങള്‍ക്കെതിരെയും നടപടി എടുത്തു. ഇന്‍ഷൂറന്‍സ് ഇല്ലാത്ത 12 കേസ്സുകള്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 14 പേര്‍ക്കെതിരെയും നടപടി എടുത്തു.
ഇടതുഭാഗത്ത് കൂടി ഓവര്‍ടേക്കിംഗ് ചെയ്ത 14 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ച. മറ്റ് കുറ്റകൃത്യങ്ങളിലായി 50 ടിപ്പറുകള്‍ക്കെതിരെയും നടപടി എടുത്തു.  ആര്‍.ടി.ഒ ശരവണനും, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അജിത്കുമാറും ചെക്കിംഗിന് നേതൃത്വം നല്‍കി.
തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പിലെ 58 ഫീല്‍ഡ് ഓഫീസര്‍മാരും വാഹന പരിശോധനയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  4 days ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  4 days ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  4 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  4 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  4 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  4 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  4 days ago
No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  4 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  4 days ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  4 days ago