HOME
DETAILS

2024ലെ പ്രധാന കേരള വാര്‍ത്തകള്‍

  
Web Desk
December 31, 2024 | 5:43 PM

Top Kerala news in 2024

ജനുവരി
13: വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

22. കണ്ണൂർ കോർപറേഷൻ മേയറായി മുസ്‌ലിം ലീഗിലെ മുസ്‌ലിഹ് മഠത്തിൽ ചുമതലയേറ്റു

28. സമസ്ത നൂറാം വർഷിക ഉദ്ഘാടന മഹാസമ്മേളനം കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ഉദ്ഘാടനം ചെയ്തു.

30. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്  15 പ്രതികൾക്കും വധശിക്ഷ

ഫെബ്രുവരി

2. എസ്.കെ.എസ്.എസ്.എഫ് 35ാം വാർഷിക സമ്മേളനം

6. മൈക്രോ ഫിനാൻസ് തട്ടിപ്പ്  വെള്ളാപ്പള്ളിക്ക് വിജിലൻസിന്റെ ക്ലീൻചിറ്റ്

10. മാനന്തവാടിയിൽ വീടിന്റെ ഗേറ്റ് തകർത്ത് കാട്ടാനയുടെ ആക്രമണം. യുവാവിന് ദാരുണാന്ത്യം

12. തൃപ്പൂണിത്തുറയിൽ പടക്കപ്പുരയിൽ സ്‌ഫോടനം, 2 മരണം

16. എക്‌സാലോജിക്കിനെതിരായ സി.എഫ്.ഐ.ഒ അന്വേഷണം ചോദ്യംചെയ്ത് സമർപ്പിച്ച ഹരജി കർണാടക ഹൈക്കോടതി തള്ളി.

19. ടി.പി വധക്കേസിൽ വെറുതെവിടണമെന്ന പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി

മാർച്ച്

2. വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ മരണം വി.സിയെ ഗവർണർ സസ്‌പെൻഡ് ചെയ്തു.

5. കോഴിക്കോട്ട് കാട്ടുപോത്തും തൃശൂരിൽ കാട്ടാനയും മനുഷ്യജീവനെടുത്തു.

6. വന്യജീവി ആക്രമണങ്ങൾ പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ തീരുമാനം.

9. സിദ്ധാർഥന്റെ മരണം: അന്വേഷണം സി.ബി.ഐക്ക്

22. പി.സി ജോർജിനെതിരേ കലാപാഹ്വാനത്തിന് കേസ്

27. വീണാ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു

28. സിദ്ധാർഥിന്റെ മരണം ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണർ

30. റിയാസ് മൗലവി വധം പ്രതികളെ വെറുതെവിട്ടു

ഏപ്രിൽ

1. സി .രാധാകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു

2. ടി.ടി.ഇയെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊന്നു

6. പാനൂർ ബോംബ് സ്‌ഫോടനം നാലുപേർ അറസ്റ്റിൽ

മെയ്

6. ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്ക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

6. നഴ്‌സിങ് പഠനം കഴിഞ്ഞ് ഒരുവർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രിംകോടതി

21. ഇ.പി ജയരാജൻ വധശ്രമക്കേസ് കെ. സുധാകരൻ കുറ്റവിമുക്തൻ

ജൂൺ

4. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയെ വിറപ്പിച്ച് ഇൻഡ്യ മുന്നണി

11. മുഖം തുറന്ന് വിഴിഞ്ഞം. ആദ്യ മദർഷിപ്പിന് വാട്ടർ സല്യൂട്ട്

13. ആമഴിഞ്ചാൽ തോട്ടിലെ മാലിന്യക്കൂമ്പാരത്തിൽ ജോയിയെ കാണാതായി

ജൂലൈ

16. കർണാടക അങ്കോളയിലെ ഷിരൂരിൽ ദേശീയ പാതയിൽ മണ്ണിടിച്ചിൽ കോഴിക്കോട് സ്വദേശി അർജുനെ കാണാതായി

21. നിപ ബാധിച്ച് കോഴിക്കോട് 14കാരൻ മരിച്ചു.

30. വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടൽ

ഓഗസ്റ്റ്

16. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പൃഥിരാജ് നടൻ, ഉർവശി, ബീന ആർ ചന്ദ്രൻ നടി, ആടുജീവിതവും കാതലും മികച്ച ചിത്രങ്ങൾ.

23. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു

25. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പുറത്ത്

27. അമ്മ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ മുഴുവൻ ഭാരവാഹികളും രാജിവച്ചു

29. മുകേഷിനെതിരേ ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി കേസെടുത്തു.

30. സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരേ ഗുരുതര ആരോപണവുമായി മലപ്പുറം മുൻ എസ്.പി സുജിത് ദാസും പി.വി അൻവർ എം.എൽ.എയും

31. ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കി

സെപ്തംബർ

05. മുൻ മലപ്പുറം എസ്.പി സുജിത് ദാസിന് സസ്‌പെൻഷൻ

10. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ചതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

19. എ.ഡി.ജി.പി അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണം

19. അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനും മുൻ എം.എൽ.എ എ.ടി രാജേഷും വിചാരണ നേരിടണമെന്ന് സി.ബി.ഐ പ്രത്യേക കോടതി ഉത്തരവ്

28. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മൃതദേഹം സംസ്‌കരിച്ചു

ഒക്ടോബർ

15. കണ്ണൂർ എ.ഡി.എം കെ. നവീൻബാബു ജീവനൊടുക്കി

17. കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.പി ദിവ്യയെ നീക്കി
നവംബർ

11. കെ.ഗോപാലകൃഷ്ണനും എൻ. പ്രശാന്തിനും സസ്‌പെൻഷൻ

21. മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

23. നിയമസഭാ ഉപതെരഞ്ഞെടുപ്പ്പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കരയിൽ യു.ആർ പ്രദീപ്, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വയനാട് പ്രിയങ്ക ഗാന്ധി എന്നിവർ വിജയിച്ചു

26. നാട്ടികയിൽ റോഡരികിൽ ഉറങ്ങുകയായിരുന്ന 20 അംഗ നാടോടിസംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി കുട്ടികളടക്കം അഞ്ച് മരണം

ഡിസംബർ

11: കെ. ഗോപാലകൃഷ്ണനും എൻ. പ്രശാന്തിനും സസ്‌പെൻഷൻ

24: രാജേന്ദ്ര അർലേക്കർ കേരള ഗവർണർ
28: പെരിയ ഇരട്ടക്കൊലപാതകം: മുൻ സി.പി.എം എം.എൽ.എ അടക്കം 14 പ്രതികൾ കുറ്റക്കാർ

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ആ നമ്പർ ഇനി നിലവിലില്ല’; പിണറായി വിജയൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ റദ്ദാക്കി പൊതുഭരണ വകുപ്പ്

Kerala
  •  a month ago
No Image

ആർ‌സി‌ബിയുടെ നായകന്മാരിൽ വിരാട് കോഹ്‌ലി തന്നെ രാജാവ്! കിരീടം നേടിക്കൊടുത്ത പട്ടീദാറും കോഹ്‌ലിക്ക് കീഴിൽ തന്നെ

Cricket
  •  a month ago
No Image

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ; ഉത്തര ഇസ്റാഈലിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറാന്റെ അന്ത്യശാസനം; ബെയ്റൂട്ടിൽ തൊട്ടാൽ കനത്ത തിരിച്ചടി!

International
  •  a month ago
No Image

ആകാശത്ത് അയാൾക്ക് ഒരേയൊരു എതിരാളി അയാൾ മാത്രം; ആരും തൊടാത്ത സിംഹാസനത്തിൽ ഇന്നും ജർമ്മനിയുടെ 'ഹെഡ് മാസ്റ്റർ

Football
  •  a month ago
No Image

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം, പെൺകുട്ടി തനിച്ചായ നേരം നോക്കി വീട്ടിലെത്തി; ജ്യൂസിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് പീഡനം; പ്രതി പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയിലെ പാർക്കിംഗ് പേയ്‌മെന്റുകൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നു; അബുദബിയിലും ദുബൈയിലും വമ്പൻ മാറ്റങ്ങൾ

uae
  •  a month ago
No Image

സമയം കളഞ്ഞാൽ എതിരാളികൾക്ക് കോർണർ കിക്ക്! മെസ്സി ഒപ്പിട്ട ആ കളി ഇനി നടക്കില്ല; ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിക്കാൻ പുതിയ 5 സെക്കൻഡ് നിയമം!

Football
  •  a month ago
No Image

ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ 'ക്രൗഡ് പുള്ളർ' പാർട്ടിക്ക് പുറത്തേക്കോ? തനിവഴി തേടി കെ. അണ്ണാമലൈ; തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പത്തിന് സൂചന!

National
  •  a month ago
No Image

ഒറ്റ മഴയിൽ മുങ്ങി തലസ്ഥാനം; കടുത്ത നടപടിയുമായി സർക്കാർ; ഓടകളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴയെന്ന് മന്ത്രി സി. പി. ജോൺ

Kerala
  •  a month ago
No Image

എബോള, ഹാന്റവൈറസ് ഭീതി; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം 

uae
  •  a month ago