HOME
DETAILS

ലോക പുകയില വിരുദ്ധ ദിനം; ബോധവത്കരണ ക്യാമ്പെയ്‌നുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

  
June 01, 2026 | 12:24 PM

qatar launches awareness campaign on world no tobacco day

 


ദോഹ: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം രാജ്യവ്യാപക ബോധവത്കരണ ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചു. പുകയില ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും യുവാക്കളില്‍ വര്‍ധിച്ചുവരുന്ന നിക്കോട്ടിന്‍ ഉപയോഗ പ്രവണതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.

'വഞ്ചിതരാകരുത്... നിങ്ങള്‍ കരുതുന്നതിലുമിത് അപകടകരമാണ്' എന്ന സന്ദേശം ഉയര്‍ത്തിക്കാട്ടിയായിരുന്നു ക്യാമ്പെയ്ന്‍. സിഗരറ്റ് മാത്രമല്ല, ഇസിഗരറ്റുകളും മറ്റ് നിക്കോട്ടിന്‍ ഉല്‍പന്നങ്ങളും ആരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

സ്‌കൂളുകള്‍, ഷോപ്പിങ് മാളുകള്‍, വിവിധ പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകരും വിദഗ്ധരും പങ്കെടുത്ത സെഷനുകളില്‍ പുകവലി മൂലമുണ്ടാകുന്ന ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിച്ചു.

യുവാക്കളെ ലക്ഷ്യമിട്ട് നിക്കോട്ടിന്‍ ഉല്‍പന്നങ്ങളുടെ വിപണനം ശക്തമാകുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളും അധ്യാപകരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ വഴിയും ആരോഗ്യ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചു.

പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ കൗണ്‍സിലിങ് സേവനങ്ങളും പ്രത്യേക ക്ലിനിക്കുകളും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഘട്ടംഘട്ടമായി പുകവലി ശീലം ഒഴിവാക്കാന്‍ സഹായിക്കുന്ന സേവനങ്ങള്‍ ആരോഗ്യ മേഖലയിലൂടെ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

പുകയില ഉപയോഗം ലോകത്താകമാനം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

 

Qatar’s Ministry of Public Health launched a nationwide awareness campaign on World No Tobacco Day to highlight the dangers of smoking, e-cigarettes, and nicotine products while promoting healthier lifestyles.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  2 days ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago