HOME
DETAILS

ബിഹാറില്‍ 25 വയസുകാരനായ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; പ്രതികള്‍ ഒളിവില്‍

  
Web Desk
June 01, 2026 | 11:35 AM

mob lynching in bihar muslim youth lost life

പട്‌ന: ബിഹാറില്‍ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സിവാന്‍ ജില്ലയിലെ ശിവരാജ്പൂരില്‍ താമസിക്കുന്ന 25കാരന്‍ ഷഹസാദ് അലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടരമാസം മുന്‍പ് ഷഹസാദിന്റെ മൂത്ത സഹോദരനും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

അമിത് ചൗധരി, പ്രമേന്ദ്ര മാഞ്ചി, ചത്തു മാഞ്ചി, അവധ് കിഷോര്‍ ചൗധരി, ഗുഡ്ഡു മാഞ്ചി, രഞ്ജന്‍ ചൗധരി, മന്തു കുമാര്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ എല്ലാവരും ഒരേ ഗ്രാമത്തില്‍ താമസിക്കുന്നവരാണ്. കൊലക്ക് ശേഷം ഒളിവില്‍ പോയ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. 

മേയ് 30ന് വീടിന് പുറത്തുനിന്ന് ഷഹസാദിനെ പ്രതികള്‍ പിടിച്ചുകൊണ്ടുപോവുകയും, ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയെന്നുമാണ് കുടുംബത്തിന്റെ പരാതി. ഷഹസാദിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചെന്ന് ഭാര്യ പറഞ്ഞു. ഇയാളുടെ കൈവശമുണ്ടായിരുന്ന 5000 രൂപയും അക്രമികള്‍ തട്ടിയെടുത്തതായും ഭാര്യ ആരോപിച്ചു. 

മൂത്ത മകന്റെ മരണത്തിന് പിന്നാലെ, രണ്ടാമത്തെ മകനെയും നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഷഹസാദിന്റെ കുടുംബം. രണ്ടര മാസം മുന്‍പാണ് മൂത്ത സഹൗദരന്‍ നൗഷാദ് അലിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൗഷാദ് അലിയെ കൊന്നതാണെന്നും മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഈ കേസില്‍ കാര്യമായ അന്വേഷണമൊന്നും പിന്നീട് ഉണ്ടായതുമില്ല. 

രണ്ട് സംഭവങ്ങളിലും പൊലിസിന്റെയും, സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് മതിയായ പിന്തുണ ലഭിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പൊലിസിന്റെ അനാസ്ഥക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  4 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  4 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  4 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  4 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  4 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  4 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  4 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  4 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  4 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  4 days ago