HOME
DETAILS

നഴ്‌സിങ് കോളജിലെ മോഷണം; പ്രതി ബലാത്സംഗമടക്കം നിരവധി കേസുകളില്‍ വിചാരണ നേരിടുന്നയാള്‍

  
backup
September 02, 2016 | 4:58 PM

%e0%b4%a8%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%aa


കട്ടപ്പന :കട്ടപ്പന സെന്റ് ജോണ്‍സ് നഴ്‌സിങ് കോളജിലെ ഓഫിസ് മുറിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ പൊലിസ് അറസ്റ്റു ചെയ്ത ചെങ്കര കന്നികല്ല്, കാരക്കാട്ടു വീട്ടില്‍ സോബിന്‍ (27) ബലാത്സംഗമടക്കം വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് കണ്ടെത്തി.
പുല്ലുമേട്ടില്‍ വൃദ്ധയെ ബലാസംഗം ചെയ്യുകയും വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് പണം മോഷ്ടിക്കുകയും ചെയ്ത കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന പ്രതിയാണ് ഇയാള്‍. മോഷ്ടിച്ചു കിട്ടുന്ന പണം മദ്യപാനത്തിനും സുഖജീവിതത്തിനുമാണ് ഇയാള്‍ വിനിയോഗിച്ചിരുന്നത്. കട്ടപ്പന കോടതില്‍ നിന്ന് പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഇന്നലെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു. കഴിഞ്ഞ മാസം എട്ടിന് രാത്രിയിലാണ് മോഷണം നടന്നത്.
ആത്മഹത്യാ ശ്രമത്തെത്തുടര്‍ന്ന് സോബിന്റെ സഹോദരി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രയില്‍ ചികല്‍സയില്‍ കഴിയുകയായിരുന്നു. സഹോദരിയെ കാണാനെത്തിയ സോബിന്‍ ആശുപത്രിയും പരിസരവും നിരീക്ഷിച്ചു മോഷണത്തിന് പദ്ധതി തയ്യാറാക്കിയാണ് മടങ്ങിയത്.
പിറ്റേന്ന് രാത്രി എട്ട് മണിയോടെ ആശുപത്രിയിലെത്തിയ സോബിന്‍ തുറസായ സ്ഥലത്തു കിടന്നിരുന്ന 10 കിലോ ചെമ്പു കമ്പി മോഷ്ടിച്ച് കട്ടപ്പനയിലെ ഒരുകടയില്‍ വിറ്റു.
തിരിച്ചെത്തിയ ഇയാള്‍ നഴ്‌സിങ് കോളജ് കെട്ടിടത്തിന്റെ ഗ്രില്ലിന്റെ പുട്ട് തകര്‍ത്തു ഓഫിസ് റൂമിന്റെ കതക് കമ്പി കൊണ്ട് കുത്തി തുറന്ന് അലമാരയില്‍ സൂഷിച്ചുരുന്ന 195000രൂപയും ഒരു മൊബൈല്‍ ഫോണും മോഷ്ടിച്ച് കടന്ന് കളയുകയായിരുന്ന.
കുമളിയിലും കമ്പത്തും എത്തിയ ഇയാള്‍ തേനിയിലെത്തി യുവതിയുമായി ലോഡ്ജില്‍ തങ്ങി സുഖജീവിതം നയിച്ചു. ദിവസങ്ങള്‍ക്കു ശേഷം വീണ്ടും കുമിളിയില്‍ എത്തി മൂന്നാല് സ്ഥലങ്ങളില്‍ മോഷണം നടത്തി.
ഇതിനിടയില്‍ സെന്റ് ജോണ്‍സ് ആശുപത്രിയിലെ സി.സി ടി.വി കാമറയില്‍ നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലിസ് സ്‌ക്വാഡ് ഇയാളുടെ വീട്ടില്‍ അനേഷിച്ചെത്തി.
പൊസിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി രക്ഷപെട്ട ഇയാളെ കുമളിക്ക് സമീപത്തെ ഒരു ഏലത്തോട്ടത്തിലെ ഷെഡില്‍നിന്നാണ് പോലീസ് പിടികൂടിയത്.
പുല്ലുമേട്ടില്‍ 70 കാരിയായ വൃദ്ധയെ ബലാസംഗം ചെയ്ത കേസുമായി ബന്ധപ്പെട്ടു തൊടുപുഴ കോടതിയില്‍ ഇയാള്‍ വിചാരണ നേരിടുകയാണ്.കട്ടപ്പന ഡിവൈ.എസ്.പി,എന്‍.സി രാജ്‌മോഹനന്‍ , സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് അനില്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്നേഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  14 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  14 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  14 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  14 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  14 days ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  14 days ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  14 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  14 days ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  14 days ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  14 days ago