മുസ്‌ലിം യൂത്ത് ലീഗ് വഞ്ചന ദിനം ആചരിച്ചു
ആലുവ: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറാം ദിനം മുസ്‌ലിം യൂത്ത് ലീഗ് വഞ്ചനദിനമായി ആചരിച്ചു. കേരളത്തില്‍ പിറണായിയുടെ ആക്രമണ ഭരണമാണു നടക്കുന്നതെന്നും ഇതു കേരളത്തിനു ആപത്താണെന്നും ജനവഞ്ചനയുടെ നൂറു ദിനങ്ങളാണു കേരള ജനതയ്ക്ക് കാണാന്‍ കഴിഞ്ഞതെന്നും യൂത്ത് ലീഗ് ആലുവ നിയോജകമണ്ഡലം നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ.വി.ഇ അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്.ഹാഷിം അദ്ധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ഉസ്മാന്‍ തോലക്കര, ജനറല്‍സെക്രട്ടറി പി.എ.താഹിര്‍, ദേശീയ കൗണ്‍സിലംഗം എം.കെ.എ.ലത്തീഫ്, അക് സര്‍ മുട്ടം, അലി കരിപ്പായി, അന്‍ സാര്‍ മുണ്ടാട്ട്, വി.എം.ഹസന്‍, ബി.എം.അബ്ദുള്‍ ലത്തീഫ്, ഇ.എം.എ.കരീം, പി.എ.അബ്ദു സമദ്, സി.കെ.നൗഷാദ്, കെ.എം.അബ്ദുള്‍ ഖാദര്‍, സി.കെ.അമീര്‍, പി.എച്ച്.മുസ്തഫ, പി.കെ.എ.ജബ്ബാര്‍, ഇ.എ.അബ്ദുള്‍ നജീബ്, കെ.എ.ഷുഹൈബ്, കെ.എച്ച്.ഷഹബാസ്, പി.എം.നാദിര്‍ഷം സുധീര്‍ കുന്നപ്പിള്ളി, അഷറഫ് താന്നിയില്‍, മുജീബ് കുട്ടമശ്ശേരി, സുഫിര്‍ ഹുസൈന്‍, നസീര്‍ കൊടികുത്തുമല, എന്‍.ഐ.അനസ്, അനൂപ് ഖാന്‍, ഹാക്കിബ് ഷിഹാബ്, മുഹമ്മദ് സബിഹ്, റഹിം, അബു താഹിര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."