HOME
DETAILS

31 വർഷങ്ങൾക്ക് ശേഷം വീണ്ടും; ന്യൂസിലാൻഡിനെതിരെ ഹാട്രിക് തിളക്കത്തിൽ മഹേഷ് തീക്ഷണ

  
January 09, 2025 | 6:48 AM

maheesh theekshana pick a hatric against new Zealand

ഹാമിൽട്ടൺ: ന്യൂസിലാൻഡിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാട്രിക് നേടി തിളങ്ങി ശ്രീലങ്കൻ താരം മഹീഷ് തീക്ഷണ. ഹാട്രിക് അടക്കം നാല് വിക്കറ്റുകളാണ്‌ മഹീഷ് തീക്ഷണ നേടിയത്. മത്സരത്തിൽ 35-ാം ഓവറിലെ അവസാന രണ്ട് പന്തിൽ രണ്ട് വിക്കറ്റ് നേടിയ 37-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിക്കൊണ്ട് ഹാട്രിക് സ്വന്തമാക്കുകയായിരുന്നു. കിവീസ് താരങ്ങളായ മിച്ചൽ സാൻ്റ്നർ, നഥാൻ സ്മിത്ത്, മാറ്റ് ഹെൻറി എന്നിവരെ പുറത്താക്കിയാണ് താരം ഹാട്രിക് പൂർത്തിയാക്കിയത്. 

ഇത് രണ്ടാം തവണയാണ് ഏകദിനത്തിൽ ന്യൂസിലൻഡിന്റെ മണ്ണിൽ ഒരു ഹാട്രിക് പിറക്കുന്നത്. 1994ൽ നേപ്പിയറിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡ് താരം ഡാനി മോറിസൺ ആയിരുന്നു ഇതിനു മുമ്പ് ഏകദിനത്തിൽ ന്യൂസിലാൻഡിൽ ഹാട്രിക് നേടിയത്.  ഇന്ത്യയ്‌ക്കെതിരെയായിരുന്നു ഡാനി മോറിസൺ ഹാട്രിക് നേടിയത്.  

മാത്രമല്ല ശ്രീലങ്കക്കായി വൈറ്റ് ബോൾ ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏഴാമത്തെ താരമാണ് തീക്ഷണ. ചാമിന്ദ വാസ് , ലസിത് മലിംഗ , ഫർവേസ് മഹ്റൂഫ്, തിസാര പെരേര, വനിന്ദു ഹസരങ്ക എന്നിവരായിരുന്നു ശ്രീലങ്കക്കായി ഏകദിനത്തിൽ ഹാട്രിക് നേടിയത്. 

എന്നാൽ മത്സരത്തിൽ 113 റൺസിന്‌ ശ്രീലങ്ക പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം 37 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 259 റൺസാണ് നേടിയത്. എന്നാൽ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയുടെ ഇന്നിംഗ്സ് 142 റൺസിൽ അവസാനിക്കുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago