HOME
DETAILS

വീണ്ടും എൽ ക്ലാസിക്കോ പോരാട്ടം; കിരീടപോരിൽ റയലും ബാഴ്‌സയും നേർക്കുനേർ

  
January 10, 2025 | 3:28 AM

real madrid and barcelona will play Spanish super cup final

ജിദ്ദ: സ്പാനിഷ് സൂപ്പർകപ്പ് ഫൈനലിൽ റയൽ മാഡ്രിഡും ബാഴ്‌സലോണയും നേർക്കുനേർ എത്തും. ജനുവരി 13ന് കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ആവേശകരമായ മത്സരം നടക്കുക. സെമി ഫൈനലിൽ മല്ലോർക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് റയൽ മാഡ്രിഡ് കലശപോരാട്ടത്തിന് ടിക്കറ്റ് എടുത്തത്. 

മത്സരത്തിൽ ആദ്യപകുതിയിൽ ഇരുടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. 63ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമാണ് റയലിന്റെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. പിന്നീട് ഇഞ്ചുറി ടൈമിൽ ആയിരുന്നു റയലിന്റെ ശേഷിക്കുന്ന രണ്ട് ഗോളുകൾ പിറന്നത്. മാർട്ടിൻ വാൽജെന്റിന്റെ ഓൺ ഗോളിലൂടെ റയൽ രണ്ടാം ഗോൾ നേടി. റോഡ്രിഗോയുടെ ഗോളിലൂടെ റയൽ മത്സരം പൂർണമായും സ്വന്തമാക്കുകയായിരുന്നു.

സെമിയിൽ അത്ലറ്റിക് ക്ലബ്ബിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ബാഴ്‌സലോണ ഫൈനൽ യോഗ്യത ഉറപ്പിച്ചത്. മത്സരത്തിൽ ഗാവിയും ലാമിനെ യമാലുമാണ് ബാഴ്‌സക്കായി ഗോളുകൾ നേടിയത്. ആദ്യപകുതിയിൽ ഗാവിയുടെ ഗോളിലൂടെ ബാഴ്സ മുന്നിലെത്തുകയായിരുന്നു. ഒടുവിൽ രണ്ടാം പകുതിയിൽ യമാലും ഗോൾ നേടിയതോടെ കറ്റാലന്മാർ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  2 days ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  2 days ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  2 days ago
No Image

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

National
  •  2 days ago
No Image

ദോഹയില്‍ കതാര ആഗോള ആംബര്‍ എക്‌സിബിഷന്‍ ആരംഭിച്ചു  

qatar
  •  2 days ago
No Image

കുവൈത്തിൽ ജനുവരി 19-ന് സൈറണുകൾ മുഴങ്ങും; പൊതുജനം പരിഭ്രാന്തരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

ഒരുഭാഗത്ത് പശുവിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം; മറുഭാഗത്ത് പശുമാംസം കയറ്റുമതി ചെയ്യൽ; ബി.ജെ.പി ഭരിക്കുന്ന ഭോപ്പാൽ നഗരസഭ അറവുശാലയിൽ 25 ടൺ പശുമാംസം കണ്ടെത്തിയത് വിവാദത്തിൽ

National
  •  2 days ago
No Image

എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയിൽ പരാതി; സ്പീക്കറുടെ തീരുമാനം ഉടൻ

Kerala
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് അവൻ: അശ്വിൻ

Cricket
  •  2 days ago
No Image

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്ന ബിജെപി സ്ഥാനാർഥി പിടിയിൽ

Kerala
  •  2 days ago