HOME
DETAILS

സഊദിയിൽ ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുന്നതിന് 30 ദിവസത്തെയെങ്കിലും ഇഖാമ നിർബന്ധം

  
Web Desk
January 10, 2025 | 5:30 AM

Saudi Arabia Makes 30-Day Iqama Mandatory for Final Exit Visa

വിദേശ തൊഴിലാളികൾക്ക് ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുന്നതിന് 30 ദിവസത്തെയെങ്കിലും റെസിഡൻസി പെർമിറ്റ് (ഇഖാമ) കാലാവധി നിർബന്ധമാണെന്ന് സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് അറിയിച്ചത്.

 

 

സഊദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരം തൊഴിലാളികളുടെ ഇഖാമ കാലാവധി മുപ്പത് ദിവസത്തിൽ താഴെ ആണെങ്കിൽ ഫൈനൽ എക്സിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപായി ഇഖാമ പുതുക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് തൊഴിലുടമകളോട് ആവശ്യപ്പെട്ടു.

റെസിഡൻസി പെർമിറ്റ് കാലാവധി മുപ്പത് ദിവസം മുതൽ അറുപത് ദിവസം വരെ ബാക്കിയുള്ളവർക്ക് അനുവദിക്കുന്ന ഫൈനൽ എക്സിറ്റ് വിസയുടെ സാധുത ഇഖാമയുടെ കാലാവധി എത്രയാണോ അത്രയും ദിവസങ്ങൾ തന്നെയായിരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് അറിയിച്ചു. അതേസമയം, അറുപത് ദിവസത്തിന് മുകളിൽ റെസിഡൻസി പെർമിറ്റ് കാലാവധിയുള്ളവർക്ക് അറുപത് ദിവസത്തെ സാധുതയുള്ള ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

Saudi Arabia has introduced a new rule requiring a minimum 30-day valid iqama for individuals to obtain a final exit visa, effective immediately.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കനത്ത തിരിച്ചടി നല്‍കും'  ചരക്കു കപ്പലിനെതിരായ ആക്രമണത്തിന്‍ ഉക്രൈന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  a day ago
No Image

അര്‍ധരാത്രിയില്‍ പൊന്മുടികോട്ട മലമുകളില്‍ വഴിതെറ്റി കുടുങ്ങിയ യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി

Kerala
  •  a day ago
No Image

54,000 പടികൾ കയറി എവറസ്റ്റിന്റെ ഉയരം പിന്നിട്ട് അബുദാബിയിലെ പരിശീലകൻ; 16 മണിക്കൂറിൽ അപൂർവ നേട്ടം

uae
  •  a day ago
No Image

'ത്രിശങ്കു'വിൽ ജലവിമാനം'; വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ സർവിസ് അനിശ്ചിതത്വത്തിൽ

tourism
  •  a day ago
No Image

കേന്ദ്രത്തിന്റെ കഞ്ഞിയില്‍ ഇനിയും 'പാറ്റ' വീഴും; കര്‍ഷ പ്രതിഷേധം മുതല്‍ ലേബര്‍ കോഡ് വരെ, മോദി സര്‍ക്കാറിനെ കാത്തിരിക്കുന്നത് ബഹുമുഖ പ്രതിസന്ധികള്‍

National
  •  a day ago
No Image

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kerala
  •  a day ago
No Image

6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്‌

latest
  •  a day ago
No Image

ആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്‍; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

International
  •  a day ago
No Image

എംഎസ്എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി; ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി വച്ചു

Kerala
  •  a day ago
No Image

അൽ ഐനിൽ ആദ്യ ഈന്തപ്പഴം ഫെസ്റ്റിവൽ തുടങ്ങി; 50 ലക്ഷം ദിർഹത്തിലേറെ സമ്മാനങ്ങളുമായി ഈന്തപ്പഴ മേള

uae
  •  a day ago