
പത്തനംതിട്ട പീഡനം: ഡി.ഐ.ജി അനിതാ ബീഗത്തിനെ്‍റ അന്വേഷണത്തിന് പ്രത്യേക സംഘം, അറസ്റ്റിലായത് 26 പേർ

പത്തനംതിട്ട: പത്തനംതിട്ടയിൽ 18കാരി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ കേസിൽ ഇതിനകം 26 പേർ അറസ്റ്റിലായി. വ്യാപ്തി കണക്കിലെടുത്ത് ഡി.ഐ.ജി അനിതാ ബീഗത്തിനെറ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.
പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ചില ആളുകൾ ജില്ലക്ക് പുറത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികൾക്കായി ജില്ലക്ക് പുറത്തും അന്വേഷണം നടത്തും. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. വാട്സാപ്പിൽ കിട്ടിയ ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ നഗ്ന വീഡിയോയുമുണ്ട്. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ പേർ പെൺകുട്ടിയെ പീഡിപ്പിച്ചത്. അച്ഛന്റെ മൊബൈൽ ഫോണിലൂടെയായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. കുട്ടിയുടെ രക്ഷിതാക്കൾക്ക് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല.
62 പേർ ലൈംഗികമായി പീഡിപ്പിച്ചെന്നും, 13 വയസ്സുമുതൽ ചൂഷണത്തിന് ഇരയായതുമായാണ് പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മൊഴി നൽകിയിട്ടുള്ളത്.
കേസിൽ അറസ്റ്റിലായവരിൽ പ്ലസ് ടു വിദ്യാർത്ഥിയും നവവരനും, അടുത്ത് വിവാഹ നിശ്ചയം നടക്കാനിരിക്കുന്ന യുവാവും ഉൾപ്പെടുന്നതായാണ് വിവരം. ജില്ലയ്ക്ക് പുറത്തു നിന്നുള്ള ചിലരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായും, എന്നാൽ കൃത്യമായ തെളിവു ലഭിച്ചാൽ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്നും പൊലിസ് സൂചിന നൽകുന്നു. ഇതിനോടകം ഒമ്പത് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോൾ കാമുകനായ സുബിൻ മൊബൈൽ ഫോണിലൂടെ അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുമായിരുന്നു. കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കുകയും ചെയ്തു. 16 വയസ്സായപ്പോൾ ബലാൽസംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് മറ്റൊരു ദിവസവും പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റുപ്രതികൾക്ക് പെൺകുട്ടിയെ കാഴ്ചവെക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഇവർ സംഘം ചേർന്ന് തോട്ടത്തിൽവെച്ച് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയിൽ പറയുന്നു. പഠിക്കുന്ന സ്ഥാപനത്തിൽ നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്.
സംഭവത്തിൽ ഇതിനകം ആറ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. പെൺകുട്ടി പറഞ്ഞ 64 പേരിൽ 62 പേരെ പൊലിസ് തിരിച്ചറിഞ്ഞു. തുടക്കത്തിൽ അഞ്ചുപേരെയാണ് അറസ്റ്റ്ചെയ്തത്. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത ഇലവുംതിട്ട പൊലീസ് അഞ്ചുപേരെയും മൂന്ന് കേസെടുത്ത പത്തനംതിട്ട പൊലീസ് ഒമ്പത് പ്രതികളെയും റാന്നി പൊലീസ് ആറ് പേരെയുമാണ് അറസ്റ്റ് ചെയ്തത്. സുബിൻ (24), വി.കെ. വിനീത് (30), കെ. അനന്ദു ( 21), എസ്. സന്ദീപ് (30), ശ്രീനി എന്ന എസ്. സുധി (24) എന്നിവരാണ് ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരുകേസിലെ പ്രതികൾ. ഇവിടെ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ അച്ചു ആനന്ദാണ് (21) പ്രതി. ആദ്യത്തെ കേസിൽ അഞ്ചാംപ്രതി സുധി, പത്തനംതിട്ട പൊലിസ് നേരത്തേ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ നിലവിൽ ജയിലിലാണ്.
പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മൂന്ന് കേസുകളിൽ ആദ്യ കേസിൽ ഷംനാദാണ് (20) അറസ്റ്റിലായത്. അടുത്ത കേസിൽ ആറ് പ്രതികളും പിടിയിലായി. ഇതിൽ ഒരാൾ 17കാരനാണ്. അഫ്സൽ (21), സഹോദരൻ ആഷിക്ക് (20), നിധിൻ പ്രസാദ് (21), അഭിനവ് (18), കാർത്തിക് (18) എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. അഫ്സൽ പത്തനംതിട്ട പൊലിസ് സ്റ്റേഷനിൽ മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിനെടുത്ത രണ്ട് കേസുകളിൽ പ്രതിയാണ്.
ഈ കേസുകളിൽ നിലവിൽ ജാമ്യത്തിലാണ്. ആഷിക്, അഫ്സൽ പ്രതിയായ ഒരുകേസിൽ കൂട്ടുപ്രതിയാണ്. കോടതി ജാമ്യത്തിലാണിപ്പോൾ. മറ്റൊരു കേസിൽ കണ്ണപ്പൻ എന്ന സുധീഷ് (27), നിഷാദ് എന്ന അപ്പു (31) എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട പൊലിസ് സ്റ്റേഷനിൽ 2022ൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. പത്തനംതിട്ട, കോന്നി പൊലീസ് സ്റ്റേഷനുകളിൽ 2014ലെ രണ്ട് മോഷണക്കേസുകളിൽ ഉൾപ്പെട്ടയാളാണ് അപ്പു. പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
In Pattanamtitta, 26 individuals have been arrested in connection with an ongoing case of persistent sexual abuse involving an 18-year-old girl. A special investigation team led by DIG Anita Beegath is handling the case, with some suspects reportedly located outside the district based on the victim's testimony.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വോട്ടിങ് മെഷീനിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്'; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
National
• 5 hours ago
മോദിയുടെ 'അമേരിക്ക സന്ദർശനത്തിൻ്റെ ലക്ഷ്യം ആയുധ കച്ചവടം'; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 5 hours ago
ഫോർട്ട് കൊച്ചിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വൃദ്ധയെ ഇടിച്ചുതെറിപ്പിച്ചു; സ്കൂട്ടർ നിർത്താതെ പോയ രണ്ട് പേർ അറസ്റ്റിൽ
Kerala
• 5 hours ago
അൽ ഐൻ കമ്മ്യൂണിറ്റി സെൻ്ററിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങും
uae
• 5 hours ago
വടകരയില്‍ കാറിടിച്ച് ഒന്‍പതുവയസുകാരി അബോധാവസ്ഥയിലായ സംഭവം; പ്രതി ഷെജിലിന് ജാമ്യം
Kerala
• 5 hours ago
വന്യജീവി ആക്രമണം: ഉന്നതതലയോഗം വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശം നല്കി വനംമന്ത്രി
Kerala
• 6 hours ago
CBSE സ്കൂള്‍ 2025 പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍: വസ്ത്രധാരണം, അനുവദനീയമായ വസ്തുക്കള്‍, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാം
latest
• 6 hours ago
ആർ.സി ബുക്ക് ഇനി ഡിജിറ്റൽ; ആധാറിൽ നൽകിയ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നിർദ്ദേശം
Kerala
• 8 hours ago
പകുതിവില തട്ടിപ്പ്; അനന്തുകൃഷ്ണന് പ്രഥമദൃഷ്ട്യാ കുറ്റക്കാരന്‍, ജാമ്യമില്ല
Kerala
• 8 hours ago
ചാമ്പ്യൻസ് ലീഗിൽ സിറ്റിയും - റയലും നേർക്കുനേർ
Football
• 8 hours ago
കനത്ത ചൂട്: ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍ക്ക് വിശ്രമം; സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു
Kerala
• 9 hours ago
'ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടണമെങ്കില്‍ കോലിയും രോഹിത്തും വിചാരിക്കണം'; പ്രവചനവുമായി മുൻ താരം
Cricket
• 9 hours ago
മുഴുവൻ ബന്ദികളേയും വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കും, ഗസ്സ നരകമാക്കും ഭീഷണിയുമായി ട്രംപ്
International
• 10 hours ago
കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം; പുതിയ പദ്ധതിയുമായി ഷാര്‍ജ
uae
• 10 hours ago
തോൽവിക്കു പിന്നാലെ പഞ്ചാബിലെ എ.എ.പി എം.എൽ.എമാരെ കാണാൻ കെജ്രിവാൾ; അടിയന്തര യോഗം
Kerala
• 11 hours ago
ഭക്ഷണം താഴെ വീണു; വിമാനത്തിൽ യാത്രാക്കാരുടെ കൂട്ടത്തല്ല്; ഒടുവിൽ പൊലിസെത്തി രംഗം ശാന്തമാക്കി
International
• 12 hours ago
കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
Kerala
• 12 hours ago
തിരുവനന്തപുരത്തും കാട്ടാന ആക്രമണം; പാലോട് മധ്യവയസ്കന് കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരണം
Kerala
• 12 hours ago
Kerala Gold Rate Updates | സര്‍വകാല റെക്കോര്‍ഡിട്ട് രണ്ട് മണിക്കൂറിനകം കുത്തനെ താഴോട്ട്; സ്വര്‍ണവിലയില്‍ ഇടിവ്
Business
• 10 hours ago
ഗതാഗത നിയമലംഘനം, യുഎഇയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു
uae
• 10 hours ago
8 മാസമുള്ള കുഞ്ഞ് തൊണ്ടയില്‍ അടപ്പു കുടുങ്ങി മരിച്ചു; 2 വര്‍ഷം മുന്‍പ് മുലപ്പാല്‍ കുടങ്ങി ആദ്യകുട്ടിയും, ദുരൂഹതയെന്ന് പിതാവ്
Kerala
• 10 hours ago