HOME
DETAILS

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ

  
Salah
July 03 2025 | 08:07 AM

kottayam medical college building collapse one death

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണ് ഒരു മരണം. കെട്ടിട അവശിഷ്ടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീയാണ് മരിച്ചത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് (54) മരിച്ചത്. അപകടം നടന്ന് രണ്ടുമണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനം വൈകിയതാണ് മരണത്തിന് കാരണമായത്. ആരും ഉപയോഗിക്കാത്ത കെട്ടിടം എന്ന് മന്ത്രിമാരായ വീണ ജോർജ്ജും വി.എൻ വാസവനും പറഞ്ഞിടത്ത് നിന്നാണ് ഒരാളെ മരിച്ച നിലയിലേക്ക് കാര്യങ്ങൾ എത്തിയത്. 11 മണിക്ക് ആയിരുന്നു അപകടം ഉണ്ടായത്.

പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് തകർന്നത്. അപകടത്തിൽ രണ്ടുപേർക്കു പരുക്കു പറ്റിയെന്നാണു വിവരം. രാവിലെ പതിനൊന്നുമണിയോടെയാണു കെട്ടിടം ഇടിഞ്ഞുവീണത്. കാലപ്പഴക്കവും ബലക്ഷയവുമാണ് കെട്ടിടം തകരാൻ കാരണമെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം വൈകിയതിനെതിരെ കോൺഗ്രസ് നേതാക്കൾ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. സ്ഥലത്ത് ഉള്ള ചാണ്ടി ഉമ്മൻ എംഎൽഎ രക്ഷാപ്രവത്തനത്തിൽ അനാസ്ഥ ഉണ്ടായതായി ആരോപണം ഉന്നയിച്ചു.

അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശിയായ പതിനൊന്ന് വയസുകാരി അലീന വിൻസന്റിന് ആണ് പരുക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുന്ന മുത്തശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാൻഡറായി നിൽക്കുകയായിരുന്നു അലീന. കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. അലീനയ്ക്ക് പുറമെ മെഡിക്കൽ കോളേജ് ജീവനക്കാരനായ ഒരാൾക്കും പരുക്കേറ്റിട്ടുണ്ട്

പരിക്കേറ്റവരുടെ പരുക്കുകൾ സാരമുള്ളതല്ല. കെട്ടിടം ഉപേക്ഷിച്ചെങ്കിലും ഇവിടെ ശുചിമുറി ഉണ്ടായിരുന്നു. മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ അറിയിച്ചു. 11, 14, 10 വാർഡുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. താഴത്തെ രണ്ടു ശുചിമുറികളും പൂർണമായി ഉപയോഗിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. 

 

One person has died in the building collapse at Kottayam Medical College Hospital. The identity of the deceased is yet to be confirmed. The victim is a woman who was pulled out from the debris nearly two hours after the incident. Reports suggest that the delay in rescue operations contributed to the fatality.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

International
  •  10 hours ago
No Image

കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും

uae
  •  10 hours ago
No Image

തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത്‌ വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍

Saudi-arabia
  •  10 hours ago
No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  10 hours ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  11 hours ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  12 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി, നാലുപേർക്ക് പരുക്ക്

Kerala
  •  12 hours ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  12 hours ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  12 hours ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  12 hours ago