HOME
DETAILS

വീണ്ടും സെഞ്ച്വറി; വിജയ് മർച്ചൻ്റ് ട്രോഫിയിൽ തിളങ്ങി ദ്രാവിഡിന്റെ മകൻ

  
January 14, 2025 | 2:57 AM

Century again rahul Dravids son shines in the Vijay Merchant Trophy

അഹമ്മദാബാദ്: വിജയ് മർച്ചൻ്റ് ട്രോഫിയിൽ സെഞ്ച്വറി നേടി തിളങ്ങി ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡ്. ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കർണാടക അണ്ടർ 16 ടീമിന് വേണ്ടിയാണ് അൻവയ് സെഞ്ച്വറി നേടി തിളങ്ങിയത്. അഹമ്മദാബാദിലെ എഡിഎസ്എ റെയിൽവേ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ 234 പന്തിൽ 110 റൺസാണ് അൻവയ് അടിച്ചെടുത്തത്. 10 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 

ടൂർണമെൻ്റിലെ അൻവയുടെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്. ജാർഖണ്ഡിനെതിരെയുള്ള മത്സരത്തിൽ ആയിരുന്നു താരം സെഞ്ച്വറി നേടി തിളങ്ങിയത്. 153 പന്തിൽ പുറത്താകാതെ 100 റൺസ് ആണ് അൻവയ് നേടിയത്. ടൂർണമെന്റിലെ കർണാടകയുടെ ടോപ് സ്കോററും അൻവായ് തന്നെയാണ്. എട്ട് ഇന്നിംഗ്‌സുകളിൽ നിന്നുമായി 459 റൺസാണ് അൻവായ് നേടിയത്. രണ്ട് സെഞ്ച്വറികളും മൂന്ന് അർദ്ധ സെഞ്ച്വറിയുമാണ് താരം ഇതുവരെ നേടിയത്. 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 742 റൺസിന്‌ ഒമ്പത് വിക്കറ്റുകൾ എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. പഞ്ചാബിനായി ഗുർസിമ്രാൻ സിംഗ് ഇരട്ട സെഞ്ച്വറി നേടി. 426 പന്തിൽ 230 റൺസാണ് താരം നേടിയത്. പഞ്ചാബിനായി മറ്റ് ആറ് താരങ്ങൾ സെഞ്ച്വറിയും നേടി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago