HOME
DETAILS

കേരളത്തില്‍ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ്: ഇനി രാഷ്ട്രീയ ചര്‍ച്ചകള്‍ നിലമ്പൂരിലേക്ക്, പിന്‍ഗാമിയായി വി.എസ് ജോയിയെ പ്രഖ്യാപിച്ച് അന്‍വര്‍; മണ്ഡല ചരിത്രം ഇങ്ങനെ | Nilambur Assembly constituency History

  
ജാഫര്‍ നിലമ്പൂര്‍
January 14, 2025 | 4:37 AM

By-election to be held in Nilambur with Anwars resignation

നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചതോടെ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. വന്യമൃഗശല്യം മൂലം പൊറുതി മുട്ടിയ മലയോര വാസികള്‍ക്ക് കിട്ടിയ വടിയായാണ് ഇതിനെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ നോക്കി കാണുന്നത്. ഉന്നത കോണ്‍ഗ്രസ് നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ കുത്തകയിലായിരുന്ന നിലമ്പൂരില്‍ രണ്ടു തവണയും എല്‍.ഡി.എഫ് സ്വതന്ത്രന്‍ പി.വി. അന്‍വര്‍ വെന്നിക്കൊടിപാറിച്ചു. എന്നാല്‍, 2016ല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരേ 11504 വോട്ട് നേടി തിളക്കമാര്‍ന്ന ഭൂരിപക്ഷം നേടിയ അന്‍വര്‍ 2021ല്‍ പി.വി പ്രകാശിനോട് മല്‍സരിച്ച് കേവലം 2794 വോട്ടിനാണ് ജയിച്ചത്.

2019ലും, 2024ലും ല്‍ നടന്ന വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ ഭുരിപക്ഷം സമ്മാനിച്ച മണ്ഡലമാണിത്. രാഹുല്‍ഗാന്ധിക്കും, പ്രിയങ്കാഗാന്ധിക്കും വയനാട് മണ്ഡലത്തില്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ്.

1965 മുതല്‍ ആര്യാടന്‍ മുഹമ്മദ് സ്ഥാനാര്‍ഥിയായി രംഗത്തുണ്ടായിരുന്ന മണ്ഡലമാണ് നിലമ്പൂര്‍. 65ലും 67ലും സി.പി.എമ്മിലെ കുഞ്ഞാലിയോട് പരാജയപ്പെട്ട ആര്യാടന്‍ 69ല്‍ കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടതോടെ മല്‍സര രംഗത്തു നിന്നും മാറി നിന്നു. എന്നാല്‍ 87ല്‍ 10333 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ ദേവദാസ് പൊറ്റക്കാടിനെ തോല്‍പിച്ച് ആര്യാടന്‍ തിരിച്ചു വന്നു. 1987, 1991, 1996, 2001, 2006, 2011 തെരഞ്ഞെടുപ്പുകളില്‍ ആര്യാടന്‍ മുഹമ്മദിന് മണ്ഡലം തുടര്‍ച്ചയായ വിജയം സമ്മാനിച്ചു. 2016ല്‍ അദ്ദേഹം പിന്‍മാറി മകന്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരരംഗത്തിറങ്ങുകയായിരുന്നു. ഇടതു സ്വതന്ത്രനായി വന്ന പി.വി അന്‍വറിലൂടെ എല്‍.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. 2021ല്‍ വി.വി പ്രകാശിനേയും പരാജയപ്പെടുത്തി പി.വി അന്‍വര്‍ രണ്ടാമതും നിയമസഭയിലെത്തി. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും, എല്‍.ഡി.എഫിന് ഒപ്പമായിരുന്നു. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, കരുളായി എന്നീ അഞ്ചു പഞ്ചായത്തുകളിലാണ് യു.ഡി.എഫ് നേടിയത്.

അന്‍വര്‍ പദവി ഒഴിഞ്ഞതോടെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിത്വവും ചര്‍ച്ചകളില്‍ നിറയുന്നു. യു.ഡി.എഫില്‍ അര്യാടന്‍ ഷൗക്കത്ത്, വി.എസ് ജോയി എന്നിവരുടെ പേരുകളും, എല്‍.ഡി.എഫില്‍ എം.സ്വരാജ്, പി.കെ സൈനബ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. യു.ഡി.എഫ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്ന് പി.വി അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വനം കാര്യാലയം ആക്രമിച്ചതിലും, അന്‍വറിനെ ജയിലിടച്ചതിലുമൊക്കെ മലയോരത്തെ കര്‍ഷകരുടേയും, ആദിവാസികളുടേയും പിന്തുണ അന്‍വറിന് അനുകൂലമാക്കിയിട്ടുണ്ട്. അന്‍വറിന്റെ അറസ്‌റ്റോടെ നിഷ്പക്ഷരായ എല്‍.ഡി.എഫ് പ്രവര്‍ത്തകരില്‍ ചിലരും അന്‍വറിനൊപ്പം കൂടിയിട്ടുണ്ട്. നിലമ്പൂര്‍ മണ്ഡലം ഇത്തവണ യു.ഡി.എഫിന് അനുകൂലമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, എം.എല്‍.എ സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ നിലമ്പൂരില്‍ തന്റെ പിന്‍ഗാമിയായി വി.എസ് ജോയിയെ അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. നിലമ്പൂരില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു. മലയോര മേഖലയില്‍ ക്രിസ്ത്യന്‍ സമുദായക്കാരാണെന്നും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

ആര്യാടന്‍ മുഹമ്മദിന്റെ മകനും തന്റെ എതിരാളിയുമായിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. 'ഷൗക്കത്തോ. അതാരാ, ആര്യാടന്റെ മകനല്ലേ, സിനിമയൊക്കെ എടുത്ത് നടക്കുകയല്ലേ. അയാള്‍ കഥയെഴുതുകയാണ്. അദ്ദേഹത്തെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്' അന്‍വര്‍ ചോദിച്ചു.

നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ അറിയുന്ന ആളാണ് ജോയി. നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ഥി വേണമെന്നും അന്‍വര്‍ പറഞ്ഞു.

By-election to be held in Nilambur with Anwar's resignation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമാണം: റാസൽ ഖോർ മേഖലയിൽ ഗതാഗത ക്രമീകരണങ്ങളുമായി ആർടിഎ

uae
  •  12 days ago
No Image

നടിയെ ആക്രമിച്ച കേസ്: മാര്‍ട്ടിന്റെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് പൊലിസ്

Kerala
  •  13 days ago
No Image

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം കടുക്കുന്നു; 2026 മുതൽ കൂടുതൽ ഉൽപ്പന്നങ്ങൾക്ക് വിലക്ക്

uae
  •  13 days ago
No Image

'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിനെതിരെ ഡി.ജി.പിക്ക് ലഭിച്ച പരാതി എ.ഡി.ജി.പിക്ക് കൈമാറി 

Kerala
  •  13 days ago
No Image

കുവൈത്തില്‍ 589 ഫുഡ് ട്രക്കുകളുടെ അനുമതി റദ്ദാക്കി വ്യവസായ മന്ത്രാലയം 

Kuwait
  •  13 days ago
No Image

ബാങ്ക് ഇടപാടുകളിൽ പുതിയ മാറ്റവുമായി യുഎഇ; ഒടിപി ഒഴിവാക്കി, ഇൻ-ആപ്പ് വെരിഫിക്കേഷൻ നിലവിൽ വരുന്നു

uae
  •  13 days ago
No Image

ലൈംഗികാതിക്രമ കേസ്: മുന്‍ മന്ത്രി നീലലോഹിത ദാസന്‍ നാടാരെ വെറുതെ വിട്ടതിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ 

Kerala
  •  13 days ago
No Image

കോഴിക്കോട് ബീച്ചില്‍ ബൈക്കപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

സഊദിയിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

Saudi-arabia
  •  13 days ago
No Image

കുടിയേറ്റ നിയന്ത്രണം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിലക്കുമായി അമേരിക്ക; ഫലസ്തീന്‍ രേഖകള്‍ കൈവശമുള്ളവര്‍ക്കും നിരോധനം 

International
  •  13 days ago