HOME
DETAILS

ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങി

  
Web Desk
January 15 2025 | 04:01 AM

Bobby Chemmannur Granted Bail in Honey Rose Sexual Harassment Case High Court Criticizes Body Shaming

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപക്കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ വ്യവസായി ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങി. ജാമ്യം ലഭിച്ചെങ്കിലും ഇന്നലെ ബോബി ജയിലില്‍നിന്നിറങ്ങിയിരുന്നില്ല. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ജയിലില്‍ തുടരാനുള്ള ബോബിയുടെ തീരുമാനം. 

ബോബിക്കെതിരേ പ്രഥമദൃഷ്ടാ നിലവിലെ കുറ്റം ചുമത്താന്‍ മതിയായ ഘടകങ്ങളെല്ലാമുണ്ടെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കി. പരാതിക്കാരിക്കെതിരെ ഹരജിക്കാരന്‍ നടത്തിയ വാക് പ്രയോഗത്തില്‍ ദ്വയാര്‍ഥമുണ്ട്. ഏതുമലയാളിക്കും അത് മനസിലാവും. തന്റെ വ്യക്തിപരമായ നേട്ടങ്ങളും സമൂഹത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങളും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ലെന്നും മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്ക് യാതൊരു ബന്ധവുമില്ലാത്ത മനുഷ്യരെ അധിക്ഷേപിക്കുന്നവര്‍ക്കുളള താക്കീതു കൂടിയാണിത്. ബോബി ചെമ്മണ്ണൂരിനെതിരായ നടപടി ഒരുപാട് പേര്‍ക്കു പാഠമായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു.

2024 ഓഗസ്റ്റ് ഏഴിന് ജ്വല്ലറി ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും അനുവാദമില്ലാതെ ശരീരത്തില്‍ പിടിക്കുകയും ചെയ്തുവെന്നതടക്കം ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയിലാണ് കഴിഞ്ഞ എട്ടിന് ബോബിയെ അറസ്റ്റ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് 5 വയസുള്ള ഇരട്ടകുട്ടികളെയും ഭാര്യയെയും പുറത്താക്കി വീട് പൂട്ടി മുങ്ങി സർക്കാർ ഉദ്യോഗസ്ഥൻ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസ് ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ചു

Kerala
  •  2 days ago
No Image

ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിലും മറ്റൊരു ലോറിയിലും ഇടിച്ച് രണ്ടുപേര്‍ മരിച്ചു

Kerala
  •  2 days ago
No Image

'പകുതി വിലയ്ക്ക് സ്കൂട്ടര്‍' തട്ടിപ്പ് കേസിൽ വാര്‍ഡ് കൗൺസിലറടക്കം പ്രാദേശിക സിപിഎം നേതാക്കളും പ്രതികൾ

Kerala
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 60കാരന് 30 വർഷം തടവ്

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-07-02-2025

PSC/UPSC
  •  2 days ago
No Image

വാട്ടര്‍ ഗണ്ണുകള്‍ക്കും വാട്ടര്‍ ബലൂണിനും നിരോധനം ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ പഴയ റോഡ് ഇടിഞ്ഞുതാഴ്ന്നു; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

Kerala
  •  2 days ago
No Image

ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 15000 നിരക്കിൽ വിൽപ്പന നടത്താൻ എത്തിച്ച കഞ്ചാവ് എക്സൈസ് പിടികൂടി

Kerala
  •  2 days ago
No Image

അവൻ ഇത്രയും കാലം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായത് അത്ഭുതപ്പെടുത്തി: റിക്കി പോണ്ടിങ്

Cricket
  •  2 days ago