HOME
DETAILS

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

  
Ajay
July 16 2025 | 17:07 PM

Landslide in Maruthonkara Kozhikode 75 families evacuated away from residential areas

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനിടെ മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുൾപൊട്ടി. ജനവാസ മേഖലയിൽനിന്ന് അകലെയാണ് ഉരുൾപൊട്ടിയത്. എന്നാൽ, സമീപത്തെ കടന്തറപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 75 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും തൊട്ടിൽപ്പാലം-മുള്ളങ്കുന്ന് റോഡ് വെള്ളത്തിനടിയിലാവുകയും ചെയ്തു.

സംസ്ഥാനത്ത് മഴ ശക്തമായതിനാൽ വയനാട്, തൃശൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 17-ന് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്കും അവധിയാണ്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും ഈ അവധി ബാധകമാണ്.

അതിശക്തമായ മഴയെ തുടർന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. മഴ ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഭാരമേറിയ വാഹനങ്ങൾക്ക് ചുരം റോഡുകളിൽ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  a day ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  a day ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  a day ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

Kerala
  •  a day ago
No Image

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

Football
  •  a day ago
No Image

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

International
  •  a day ago
No Image

കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു;  ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍ 

International
  •  a day ago
No Image

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

Kerala
  •  a day ago
No Image

വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം 

uae
  •  a day ago