HOME
DETAILS

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

  
Abishek
July 16 2025 | 17:07 PM

This Asian country has the most public holidays in the country Know the figures for India and India

ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റൂ ജൂലൈ 15-ന് രാജ്യത്തിന്റെ കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക വളർച്ചയ്ക്കായി രണ്ട് പൊതു അവധി ദിനങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ചത് വലിയ വാർത്തയായി. ഈ നിർദേശം യൂറോപ്യൻ യൂണിയനിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ വൻ പ്രതിഷേധത്തിന് കാരണമായി. മുമ്പ് സമാനമായ നീക്കം നടത്താൻ ശ്രമിച്ച ഒരു മുൻ പ്രധാനമന്ത്രിക്ക് ജോലി നഷ്ടപ്പെട്ട ചരിത്രവും ഇത് ഓർമിപ്പിച്ചു.

ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഈ നിർദേശത്തോടെ പൊതു അവധി ദിനങ്ങൾ വീണ്ടും ചർച്ചയായി. ലോകത്ത് ഏറ്റവും കൂടുതൽ അവധി ദിനങ്ങളും കുറവ് അവധി ദിനങ്ങളുമുള്ള രാജ്യങ്ങളാണ് ഇവിടെ വിലയിരുത്തുന്നത്.

1) ലോകത്തിൽ ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് നേപ്പാളിലാണ്, വർഷത്തിൽ 35 ദിവസം.

2) ഇന്ത്യ, കൊളംബിയ, ഫിലിപ്പൈൻസ് എന്നി രാജ്യങ്ങളിൽ ഏകദേശം 18 പൊതു അവധി ദിനങ്ങളാണുള്ളത്.

3) യൂറോപ്പിൽ ഏറ്റവും കൂടുതൽ അവധി ദിനങ്ങൾ ഉള്ളത് സ്ലോവാക്യയിലാണ്,15 ദിവസം.

4) യുഎസിൽ സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും, അം​ഗീകരിക്കപ്പെട്ട 12 ഫെഡറൽ അവധി ദിനങ്ങളുണ്ട്. 

5) യൂറോപ്യൻ എംപ്ലോയ്‌മെന്റ് അതോറിറ്റി (EURES) ന്റെ കണക്കുകൾ പ്രകാരം നെതർലാൻഡ്സും ഡെന്മാർക്കും യൂറോപ്പിൽ ഏറ്റവും കുറവ് അവധി ദിനങ്ങളുള്ള രാജ്യങ്ങളാണ്, ഇരു രാജ്യങ്ങളിലും 9 പൊതുഅവധി ദിനങ്ങളാണുള്ളത്.

6) EURES ഡാറ്റ അനുസരിച്ച്, ഫ്രാൻസിന് 11 ദേശവ്യാപക പൊതു അവധി ദിനങ്ങളാണുള്ളത്. ഐസ്‌ലാൻഡ്, ലിച്ചൻസ്റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നി രാജ്യങ്ങളിലും 11 പൊതു അവധി ദിനങ്ങളാണുള്ളത്.

7) വർഷത്തിൽ 10 ദിവസത്തിൽ താഴെ മാത്രം അവധിയുള്ള ഇംഗ്ലണ്ടും കാനഡയും ഏറ്റവും കുറഞ്ഞ പൊതു അവധി ദിവസങ്ങളുള്ള രാജ്യങ്ങളിൽ ഉൾപ്പെടുന്നു.

യുഎഇയിലെ പൊതു അവധി ദിനങ്ങൾ

യുഎഇയിൽ താമസക്കാർക്ക് വർഷം തോറും 13 ദിവസം വരെ പൊതു അവധി ദിനങ്ങൾ ലഭിക്കുന്നു. റമദാൻ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കുന്നതിനെ ആശ്രയിച്ച്, റമദാനിന്റെ 30-ാം ദിവസം സർക്കാർ അവധി നൽകുന്നു. 2025-ലെ പൊതു അവധി ദിനങ്ങൾ ഇവയാണ്:

1) ഗ്രിഗോറിയൻ പുതുവർഷം: ജനുവരി 1 (1 ദിവസം)

2) ഈദ് അൽ ഫിത്ർ: ഷവ്വാൽ 1 മുതൽ 3 വരെ (3-4 ദിവസം)

3) അറഫ ദിനം: ദുൽ ഹിജ്ജ 9 (1 ദിവസം)

4) ഈദ് അൽ അദ്ഹ: ദുൽ ഹിജ്ജ 10 മുതൽ 12 വരെ (3 ദിവസം)

5) ഹിജ്‌രി പുതുവർഷം: മുഹറം 1 (1 ദിവസം)

6) പ്രവാചകന്റെ ജന്മദിനം: റബീഉൽ അവ്വൽ 12 (1 ദിവസം)

7) ദേശീയ ദിനം: ഡിസംബർ 2 മുതൽ 3 വരെ (2 ദിവസം)

This Asian country has the most public holidays in the country; Know the figures for India and Uae



 
 
 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  a day ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  a day ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  a day ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

Kerala
  •  a day ago
No Image

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

Football
  •  a day ago
No Image

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

International
  •  a day ago
No Image

കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു;  ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍ 

International
  •  a day ago
No Image

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

Kerala
  •  a day ago
No Image

വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം 

uae
  •  a day ago