HOME
DETAILS

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

  
July 16 2025 | 16:07 PM

Senior Congress leader and former minister CV Padmarajan passes away

കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.

1931 ജൂലൈ 22-ന് കൊല്ലം ജില്ലയിലെ പരവൂരിൽ കെ. വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി ജനിച്ച പത്മരാജൻ, കേരള രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വമായിരുന്നു. 1983 മുതൽ 1987 വരെ കെ.പി.സി.സി. പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം ധനകാര്യം, വൈദ്യുതി, ഫിഷറീസ്, കയർ, ദേവസ്വം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു. 1982-ലും 1991-ലും ചാത്തന്നൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

വിദ്യാർഥിയായിരിക്കെ അഖില തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസിലൂടെ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ബി.എ., ബി.എൽ. ബിരുദങ്ങൾ നേടി. 1973 മുതൽ 1979 വരെ കൊല്ലം ജില്ലയിൽ അഭിഭാഷകനായും ഗവൺമെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു.

കേരള നിയമസഭയിൽ മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന അപൂർവ ബഹുമതിക്ക് ഉടമയായ അദ്ദേഹം, കെ. കരുണാകരൻ വിദേശത്ത് ചികിത്സയ്ക്കായി പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു. 1983-ൽ മന്ത്രിസ്ഥാനം രാജിവച്ചാണ് അദ്ദേഹം കെ.പി.സി.സി. അധ്യക്ഷനായത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് ‘പുരുഷോത്തമം’ എന്ന വീട് വാങ്ങി കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവൻ സ്ഥാപിതമായത്. പ്രവർത്തകരിൽനിന്ന് പണം സ്വരൂപിച്ച് ഈ സ്വപ്നം യാഥാർഥ്യമാക്കി.

സഹകാരി എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ വിപുലമാണ്. 1968 മുതൽ കൊല്ലം സഹകരണ അർബൻ ബാങ്ക് പ്രസിഡന്റ്, പരവൂർ എസ്.എൻ.വി. സമാജം ട്രഷറർ, എസ്.എൻ.വി. സ്കൂൾ മാനേജർ, കൊല്ലം ക്ഷീരോത്പാദക സഹകരണസംഘം ഡയറക്ടർ, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, സഹകരണ സ്പിന്നിങ് മിൽ സ്ഥാപക ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ആർ. ശങ്കർ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാനായും അഖില കേരള ഉപനിഷദ് വിദ്യാഭവൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

ഭാര്യ: വസന്തകുമാരി. മക്കൾ: അജി, അനി. മരുമകൾ: സ്മിത.

മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം

ഭരണാധികാരി, പാർലമെന്റേറിയൻ, അഭിഭാഷകൻ, സഹകാരി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു സി.വി. പത്മരാജനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ താഴെത്തട്ടു മുതൽ കെ.പി.സി.സി. അധ്യക്ഷനായി എത്തിയ അദ്ദേഹം മൂന്ന് തവണ മന്ത്രിയായി. വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിൽ അഭിഭാഷകന്റെ ചാതുര്യം പ്രകടിപ്പിച്ച അദ്ദേഹം, രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും ഊഷ്മളമായ വ്യക്തിബന്ധം നിലനിർത്തി. അദ്ദേഹത്തിന്റെ വിയോഗം കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

പ്രതിപക്ഷ നേതാവിന്റെ അനുശോചനം

സി.വി. പത്മരാജൻ കോൺഗ്രസ് തറവാട്ടിലെ കാരണവരായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഐക്യമാണ് ശക്തിയെന്ന സന്ദേശത്തിന്റെ പ്രയോക്താവും മാന്യമായ രാഷ്ട്രീയത്തിന്റെ മുഖവുമായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷനായും കെ.പി.സി.സി. അധ്യക്ഷനായും മന്ത്രിയായും അസാമാന്യ നേതൃപാടവം കാട്ടി. കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവൻ സ്ഥാപിക്കാൻ മുൻകൈയെടുത്ത് പ്രവർത്തകരിൽനിന്ന് പണം സ്വരൂപിച്ചു. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസിന് നികത്താനാകാത്ത നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെയും പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.പി.സി.സി. പ്രസിഡന്റിന്റെ അനുശോചനം

മുൻ കെ.പി.സി.സി. പ്രസിഡന്റും മന്ത്രിയുമായ സി.വി. പത്മരാജന്റെ വിയോഗത്തിൽ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. അനുശോചനം രേഖപ്പെടുത്തി. മതേതരവാദിയും മനുഷ്യസ്നേഹിയുമായിരുന്ന പത്മരാജൻ കോൺഗ്രസിന് സ്വന്തം ആസ്ഥാനമന്ദിരമെന്ന സ്വപ്നം യാഥാർഥ്യമാക്കി. സൗമ്യമായ പെരുമാറ്റവും സുതാര്യമായ നിലപാടുകളും കൊണ്ട് ഏവരുടെയും സ്നേഹം നേടിയ അദ്ദേഹം, പ്രായം തളർത്താത്ത ഊർജത്തോടെ പാർട്ടിക്കായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് സണ്ണി ജോസഫ് അനുസ്മരിച്ചു.

കെ.പി.സി.സി. ജൂലൈ 17, 18 തീയതികളിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ഒഴികെ മറ്റെല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചതായി സണ്ണി ജോസഫ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates

qatar
  •  20 minutes ago
No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  7 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  8 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  8 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  8 hours ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  8 hours ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  8 hours ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  9 hours ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  9 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  9 hours ago