HOME
DETAILS

വെടിനിര്‍ത്തല്‍ 3 ഘട്ടങ്ങളിലായി; കരാര്‍ ഞായറാഴ്ച നിലവില്‍വരും, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കും, ഗസ്സ പുനഃനിര്‍മിക്കും, വിശദാംശങ്ങള്‍ അറിയാം | Full details of Israel-Hamas ceasefire deal

  
Web Desk
January 16, 2025 | 1:27 AM

Full details of Israel-Hamas ceasefire deal

ദോഹ: 15 മാസത്തിലേറെയായി ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന കൂട്ടക്കൊല അവസാനിപ്പിക്കാനുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഹമാസും ഇസ്‌റാഈലും അംഗീകരിച്ചതോടെ പശ്ചിമേഷ്യ സമാധാനത്തിലേക്ക്. വെടിനിര്‍ത്തല്‍ സംബന്ധിച്ച് മധ്യസ്ഥചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രയുമായ മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ബിന്‍ ജാസിം അല്‍ഥാനിയാണ് പ്രഖ്യാപനം നടത്തിയത്.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയ സൈനികരടക്കമുള്ള ഇസ്‌റാഈല്‍ പൗരന്‍മാരുടെ മോചനത്തിനനുസരിച്ച് പലപ്പോഴായി ഫലസ്തീനില്‍നിന്ന് നിയമവിരുദ്ധമായി സയണിസ്റ്റ് സൈന്യം പിടിച്ചുകൊണ്ടുപോയ സ്ത്രീകളും കുട്ടികളും അടക്കമുള്ള തടവുകാരുടെ മോചനവും ഉറപ്പാക്കുന്ന വിധത്തിലാണ് കരാര്‍. മൂന്ന് ഘട്ടമായാണ് കരാര്‍ നടപ്പാക്കുക. ഓരോ ഘട്ടത്തിനുമിടയില്‍ 42 ദിവസങ്ങളുടെ ഇടവേളയുണ്ടാകും. ആദ്യഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇതിന് ആനുപാതികമായി 2000 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ വിട്ടയക്കും. അതിര്‍ത്തിയുടെ 700 മീറ്റര്‍ ഉള്ളിലേക്ക് ഇസ്‌റാഈല്‍ സൈന്യം പിന്മാറുകയും ചെയ്യും. ആദ്യഘട്ടം ആരംഭിച്ച് ഏഴ് ദിവസത്തിന് ശേഷം ഈജിപ്തിനോട് ചേര്‍ന്നുള്ള റഫ അതിര്‍ത്തി തുറക്കും. ഇതുവഴി പരുക്കേറ്റ ഫലസ്തീനികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനാകും.

കരാറിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്

▶️ ഞായറാഴ്ച (ജനുവരി 19) മുതല്‍ കരാര്‍ നിലവില്‍ വരും

▶️ മൂന്ന് ഘട്ടങ്ങളിലായാണ് വെടിനിര്‍ത്തല്‍ 

▶️ കരാര്‍ നടപ്പാക്കുന്നത് ഖത്തര്‍, ഈജിപ്ത്, യു.എസ് എന്നീ രാജ്യങ്ങള്‍ നിരീക്ഷിക്കും

▶️ ഗസ്സയിലേക്ക് പ്രതിദിനം 600 ട്രക്ക് ലോഡ് സഹായം അനുവദിക്കും 

▶️ 6 ആഴ്ചത്തെ ആദ്യ ഘട്ടത്തില്‍ കുട്ടികള്‍, വനിതാ സൈനികര്‍, സാധാരണക്കാര്‍, 50 വയസ്സിനു മുകളിലുള്ളവര്‍ എന്നിങ്ങനെ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും

▶️ പകരം ഒരു വനിതാ സൈനികന് 50 പലസ്തീന്‍ തടവുകാരെയും ഓരോ സാധാരണ തടവുകാരനും 30 പേരെ വീതവും മോചിപ്പിക്കും.

▶️ 2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍നിന്ന് തടവിലാക്കിയ 19 വയസ്സിന് താഴെയുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ഇസ്‌റാഈല്‍ മോചിപ്പിക്കും.

▶️ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇസ്‌റാഈല്‍ ജയിലുകളില്‍ കഴിയുന്ന കൂടുതല്‍ പലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി ശേഷിക്കുന്ന എല്ലാ ബന്ദികളെയും ഹമാസും മോചിപ്പിക്കും.

▶️ ഈജിപ്തിനും പലസ്തീനും ഇടയിലുള്ള അതിര്‍ത്തി പ്രദേശമായ ഫിലാഡല്‍ഫി ഇടനാഴിയില്‍ നിന്നുള്‍പ്പെടെ ഗസ്സയില്‍ നിന്ന് ഇസ്‌റാഈല്‍ 'പൂര്‍ണ്ണമായ പിന്‍വാങ്ങല്‍' ആരംഭിക്കും.

▶️ അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പകരമായി ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറും.

▶️ പലസ്തീനികളെ ക്രമേണ ഗസ്സയുടെ വടക്ക് ഭാഗത്തേക്ക് മടങ്ങാന്‍ ഇസ്‌റാഈല്‍ അനുവദിക്കും

▶️ മോചിപ്പിക്കാമെന്ന് ഇസ്‌റാഈല്‍ സമ്മതിച്ച ആയിരം തടവുകാരില്‍ 190 പേര്‍ 15 വര്‍ഷത്തിലേറെയായി ഇസ്‌റാഈല്‍ ജയിലില്‍ കഴിയുന്നവരാണ്.

Full details of Israel-Hamas ceasefire deal



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞ്

Kerala
  •  17 days ago
No Image

നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍ 

National
  •  17 days ago
No Image

നെതന്യാഹുവിന്റെ ഫോണ്‍കാള്‍ ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ ഗതിമാറ്റിയതെങ്ങനെ

International
  •  17 days ago
No Image

ബാറ്റ് പരിശോധനയ്ക്കിടെ തർക്കം; ഒഫീഷ്യൽസിനോട് ദേഷ്യപ്പെട്ട് രോഹിത് ശർമ്മ; വാങ്കഡെയിൽ നാടകീയ രംഗങ്ങൾ

Cricket
  •  17 days ago
No Image

വല്ലാര്‍പ്പാടത്ത് അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച് മകന്‍; ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  17 days ago
No Image

മൈതാനത്ത് സഹോദര സ്നേഹമില്ല! ഹാർദിക് പുറത്തായപ്പോൾ ക്രുനാലിന്റെ 'വൈൽഡ്' ആഘോഷം; കലിപ്പിച്ച് മുംബൈ നായകൻ

Cricket
  •  17 days ago
No Image

'f(f(O))>f(O)' യു.എസിന്റെ ഹോര്‍മുസ് ഉപരോധ ഭീഷണിക്ക് മറുപടിയായി ഇറാന്റെ 'ഗണിതശാസ്ത്ര' താക്കീത്

International
  •  17 days ago
No Image

''ചൂട് മൂലം ഫോണ്‍ പൊട്ടിത്തെറിക്കാം, 55 ഡിഗ്രി വരെ താപനില ഉയരും''; വ്യാജ പ്രചരണത്തില്‍ വീഴല്ലേ... ജാഗ്രത വേണമെന്ന് അറിയിപ്പ്

Kerala
  •  17 days ago
No Image

വേനൽക്കാലം കടുക്കുന്നു, നീളുന്നു; 1960-കളെ അപേക്ഷിച്ച് 30 ദിവസത്തോളം ദൈർഘ്യം വർധിച്ചതായി പഠനം

International
  •  17 days ago
No Image

'കിരീടങ്ങൾ ആ ഇതിഹാസത്തെ ബാലൺ ഡി ഓറിലേക്ക് എത്തിക്കും'; പ്രീമിയർ ലീഗ് റെക്കോർഡുകളെക്കാൾ വലുത് നേട്ടങ്ങളെന്ന് ബ്രൂണോ ഫെർണാണ്ടസ്

Football
  •  17 days ago