HOME
DETAILS

'മരണം പെയ്യാത്ത ആകാശത്തിന് കീഴെ ഞങ്ങള്‍ ഒരിക്കല്‍ കൂടി ജീവിച്ചു തുടങ്ങും' ആനന്ദക്കണ്ണീരില്‍ ഗസ്സ

  
Web Desk
January 16 2025 | 04:01 AM

Gaza Celebrates After Ceasefire a Moment of Joy and Hope After 465 Days of Conflict

ഇനിയും വിശ്വസിക്കാനാവുന്നില്ല ഗസ്സക്ക്. തങ്ങള്‍ക്കു മേല്‍ നിരന്തരമായി പെയ്തു കൊണ്ടിരുന്ന മരണവര്‍ഷത്തിന് അറുതിയാവുമെന്നോ...തൊണ്ടക്കുഴിയോളം വിങ്ങി നില്‍ക്കുന്ന സങ്കടത്തിന്റെ അകമ്പടി നിറഞ്ഞൊരു സന്തോഷം അവരില്‍ നിന്നും ദൈവസ്തുതിയായി പുറത്തേക്കൊഴുകി. അല്ലാഹു അക്ബര്‍..വലില്ലാഹില്‍ഹംദ്..അല്ലാഹു വലിയവന്‍ അവനാണ് സര്‍വസ്തുതിയും..ഗസ്സന്‍ തെരുവുകളില്‍ അങ്ങനെ 465 ദിവസങ്ങള്‍ക്കു ശേഷം ആഹ്ലാദത്തിന്റേയും പ്രതീക്ഷയുടേയും തക്ബീര്‍ ധ്വനികളുയര്‍ന്നു. അവിടുത്തെ ആകാശത്ത് ആഹ്ലാദാരവത്തിന്റെ വിവിധ വര്‍ണങ്ങള്‍ ചിന്നിച്ചിതറി.

'വല്ലാത്തൊരു സംഘര്‍ഷഭരിതമായ മാനസികാവസ്ഥയാണിപ്പോള്‍. സന്തോഷമോ സങ്കടമോ..അറിയില്ല. സമ്മിശ്രവികാരം. ഞങ്ങള്‍ ഞങ്ങളുടെ ശ്വാസം അടക്കിപ്പിടിച്ചാണിരിക്കുന്നത്' ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകനായ ശുറൂഖ് ഷഹീന്‍ പറയുന്നു. 

നേരത്തേയും നിരവധി സമാധാന ചര്‍ച്ചകള്‍ നടന്നിട്ടുണ്ടല്ലോ. പ്രതീക്ഷയുടെ വക്കോളം ഞങ്ങളെ എത്തിച്ചിട്ട് നിരാശയുടെ കുഴിയിലേക്ക് തള്ളിയിടും. പിന്നെ പതിന്മടങ്ങ് ഭീകരമായ ആക്രമണങ്ങള്‍ ആരംഭിക്കും- അവര്‍ പറയുന്നു. എന്നാല്‍ ഇത്തവണത്തെ തീരുമാനം നടപ്പിലാകുമെന്നൊരു പ്രതീക്ഷയും ഇതോടൊപ്പം അവര്‍ പങ്കുവെക്കുന്നു. അത്രമേല്‍ സമ്മര്‍ദ്ദം അന്തരാഷ്ട്രതലത്തില്‍ ഇസ്‌റാഈലിനുണ്ട്-ഷഹീന്‍ ചൂണ്ടിക്കാട്ടുന്നു.

ഞങ്ങള്‍ക്കിനി ഏതൊരു സാധാരണ മനുഷ്യനേയും പോലെ ശ്വസിക്കണം. യുദ്ധവിമാനങ്ങളുടെ ഭീകര ശബ്ദങ്ങള്‍ക കേള്‍ക്കാതെ ഭീതിയില്ലാതൊന്ന് കിടന്നുറങ്ങണം. ഏത് നേരവും ബോബ് വീണേക്കാമെന്നൊരാധിയില്‍ തുറന്നു വെച്ചിരുന്ന കണ്‍പോളകള്‍ സമാധാനത്തോടെ ചേര്‍ത്തടക്കണം- ഗസ്സക്കാര്‍ പറയുന്നു. 

ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പിലായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് വീണ്ടും ജീവിച്ചു തുടങ്ങണം. പ്രിയപ്പെട്ടവരുടെ ഓര്‍മകളില്‍ അവരുടെ രക്തസാക്ഷിത്വത്തിന്റെ കരുത്തില്‍ പരുക്കേറ്റവരെ ചേര്‍ത്തു പിടിച്ച് ഈ കോണ്‍ക്രീറ്റ് കൂനകള്‍ക്കിടിയില്‍ നിന്ന് എല്ലാ വിഷമതകളേയും മാറ്റിവെച്ച് ഞങ്ങള്‍ ജീവിച്ചു തുടങ്ങും- ഫലസ്തീന്‍ പാതക ഉയര്‍ത്തിപ്പിടിച്ച് ഒരു ചെറുപ്പക്കാരന്‍ പറയുന്നു. 

ഫീനിക്‌സ് പക്ഷികളാണ് ഞങ്ങള്‍. ഉയിര്‍ത്തെഴുന്നേല്‍പുകള്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഞങ്ങളെ അവര്‍ കൊന്നു കൊണ്ടേയിരിക്കുകയാണ്. ഞങ്ങളുടേതായ എല്ലാം കവര്‍ന്നുകൊണ്ടേയിരിക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ തിരിച്ചു വന്നു. അവര്‍ തകര്‍ത്തതിന് മേലെ ഞങ്ങള്‍ പുതിയ ജീവിതം കെട്ടിപ്പടുത്തു. ഇനിയുമതു തന്നെ സംഭവിക്കും. അവര്‍ നശിപ്പിച്ച ഭൂമിക്കു മേല്‍ ഞങ്ങള്‍ വീണ്ടും പൂങ്കാവനങ്ങള്‍ തീര്‍ക്കും. അവര്‍ മലിനമാക്കിയ വായുവില്‍ സുഗന്ധങ്ങള്‍ പരക്കും. ഒലിവുകള്‍ പൂക്കും. അധിനിവേശത്തിന്റെ അന്ത്യം വരെ ഇത് സംഭവിച്ചു കൊണ്ടിരിക്കും. ഇസ്‌റാഈലിന്റെ ഒരായുധത്തിനും തകര്‍ത്ത് കളയാനാവാത്ത അചഞ്ചലമായ ആത്മ വിശ്വാസത്തില്‍ ഗസ്സ പറയുന്നു. 

ഗസ്സയിലിപ്പോള്‍ പ്രതീക്ഷയുടെ നിറമുള്ള പൂത്തിരി കത്തുകയാണ്. ആ ആഹ്ലാദാരവങ്ങള്‍ക്കു മേലേയും സയണിസ്റ്റ് ഭീകര ഭരണകൂടം ബോംബുകള്‍ വര്‍ഷിക്കുന്നുണ്ട്. വെടിനിനിര്‍ത്തല്‍ നടപ്പിലാകുവോളം ആവുന്നത്ര കൊന്നൊടുക്കുക എന്ന ലക്ഷ്യത്തോടെ. എന്നാല്‍ അവിടുത്തെ കുഞ്ഞുമക്കളെ ഇപ്പോള്‍ ബാധിക്കുന്നില്ല. തകര്‍ന്നടിഞ്ഞതെങ്കിലും സ്വന്തം വിട്ടിലേക്ക് തിരിച്ചു പോവുന്നത് കിനാവു കണ്ട് തങ്ങളുടെ സ്‌കൂളുകളും ആശുപത്രികളും വീണ്ടുമുണ്ടാവുന്നൊരു പ്രതീക്ഷയെ ചേര്‍ത്തുവെച്ച് അവര്‍ ദൈവത്തെ സ്തുതിക്കുകയാണ്. മുച്ചൂടും നശിപ്പിക്കാനൊരുമ്പോട്ടിറങ്ങിയ ഭീകരര്‍ക്കു മുന്നില്‍ തല ഉയര്‍ത്തി നിന്നവരാണ് ഗസ്സയിലെ പിഞ്ചു കുഞ്ഞുങ്ങള്‍ പോലും. ഗസ്സ അവിടുത്തെ കുഞ്ഞുങ്ങളും എക്കാലവും ലോകത്തിന് മുന്നിലുണ്ടാവും. ധൈര്യത്തിന്റെ സ്ഥൈര്യത്തിന്റെ ശൗര്യത്തിന്റെ വിശ്വാസത്തിന്റെ പ്രതീകമായി. അതെ. ചെറുത്തുനില്‍പിന്റേയും പോരാട്ടത്തിന്റേയും മറ്റൊരു നാമമാണ് ഗസ്സ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്യജീവി ആക്രമണം: വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ തുടങ്ങി; വാഹനങ്ങള്‍ തടഞ്ഞ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ് 

Kerala
  •  2 minutes ago
No Image

പാര്‍ട്ടിയിലെ ശത്രുക്കള്‍ ഒന്നിച്ചപ്പോള്‍ അടിതെറ്റി വീണത് ചാക്കോ

Kerala
  •  14 minutes ago
No Image

പൊലിസിന്റെ സമനില തെറ്റിയെന്ന് പ്രതിപക്ഷം, നന്മമരമെന്ന് മുഖ്യമന്ത്രി -അടിയന്തര പ്രമേയത്തിന് അനുമതിയില്ലാത്തതിനാല്‍  പ്രതിപക്ഷം ഇറങ്ങിപ്പോയി

Kerala
  •  22 minutes ago
No Image

ഓണ്‍ലൈനിലൂടെ പണം സമ്പാദിക്കാം; യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍; രണ്ട് പേര്‍ പിടിയില്‍

Kerala
  •  26 minutes ago
No Image

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും

Kerala
  •  30 minutes ago
No Image

തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണവും നഷ്ടപരിഹാരവും

Kerala
  •  40 minutes ago
No Image

പൂമ്പാറ്റകളെപ്പോലെ പറന്നെത്തി പരാഗണം നടത്തും; പക്ഷെ ചെറിയ വ്യത്യാസമുണ്ട്, പൂമ്പാറ്റയല്ല, സംഭവം റോബോട്ട് ആണ്

Science
  •  an hour ago
No Image

മൂന്ന് മാസത്തിലധികം തുടർച്ചയായി റാ​ഗിങ്ങ്, ഹോസ്റ്റൽ അധികൃതരോ അധ്യാപകരോ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതിൽ ദുരൂഹത; കോട്ടയം നഴ്‌സിങ് കോളേജ് റാഗിംഗ് അന്വേഷണം വ്യാപിപ്പിക്കും

Kerala
  •  an hour ago
No Image

ഒമാനിൽ പോസ്റ്റ്‌പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷനുകളിൽ വൻ വർദ്ധനവ്, പ്രീപെയ്ഡ് ഉപയോക്താക്കളിൽ കുറവും; ഡാറ്റ തിരിച്ചുള്ള കണക്ക്

oman
  •  2 hours ago
No Image

വന്യജീവി ആക്രമണം; വയനാട്ടിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി; ലക്കിടിയിൽ സംഘർഷം

Kerala
  •  2 hours ago