HOME
DETAILS

അതിവേഗം പടിക്കൽ; ലിസ്റ്റ് എ ക്രിക്കറ്റിൽ സ്വന്തമാക്കിയത് വമ്പൻ റെക്കോർഡ്

  
Sudev
January 16 2025 | 04:01 AM

devdutt padikkal create a new record in list a cricket

വഡോദര: വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനലിൽ ഹരിയാനയെ അഞ്ചു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി കർണാടക ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹരിയാന 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 237 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന കർണാടക 47.2 ഓവറിൽ അഞ്ചു വിക്കറ്റുകൾ ബാക്കിനിൽക്കെ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. 

ദേവദത്ത് പടിക്കലിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിലാണ് കർണാടക വിജയിച്ചത്. 113 പന്തിൽ 86 റൺസാണ് പടിക്കൽ നേടിയത്. എട്ട് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ 2000 റൺസ് പൂർത്തിയാക്കാനും പടിക്കലിന് സാധിച്ചു.

31 മത്സരങ്ങളിൽ നിന്നുമാണ് താരം 2000 റൺസ് നേടിയത്. 82.52 എന്ന മികച്ച ശരാശരിയിൽ ആണ് പടിക്കൽ 2000 റൺസ് പിന്നിട്ടത്.  ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ശരാശരിയിൽ 2000 റൺസ് നേടുന്ന താരമായും ഇതോടെ പടിക്കൽ മാറി.

കർണാടക്കായി രവിചന്ദ്രൻ സ്മരനും അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ഉൾപ്പടെ 94 പന്തിൽ 76 റൺസാണ് താരം നേടിയത്. കർണാടകയുടെ ബൗളിങ്ങിൽ അഭിലാഷ് ഷെട്ടി നാല് വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ശ്രേയസ് ഗോപാൽ, പ്രസിദ് കൃഷ്ണ എന്നിവർ രണ്ട്‌ വീതം വിക്കറ്റും ഹർദിക് രാജ് ഒരു വിക്കറ്റും നേടി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ

Kerala
  •  7 hours ago
No Image

അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു

Kerala
  •  7 hours ago
No Image

ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

Kerala
  •  7 hours ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു

Kerala
  •  7 hours ago
No Image

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്

Kerala
  •  7 hours ago
No Image

സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം

Kerala
  •  7 hours ago
No Image

സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ

latest
  •  7 hours ago
No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  15 hours ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  15 hours ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  15 hours ago