HOME
DETAILS

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

  
Anjanajp
January 18 2025 | 02:01 AM

thottara-nabeesa-murder-case-accused-basheer-and-wife-faseela-court-verdict-today

പാലക്കാട്: ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വയോധികയെ ഭക്ഷണത്തില്‍ വിഷംകലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്. പ്രതികള്‍ കുറ്റക്കാരെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.  നോമ്പ് തുറക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് 71കാരിയായ തോട്ടര സ്വദേശിനിയായ നബീസയെ പേരക്കുട്ടി ബഷീറും ഭാര്യ ഫസീലയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2016ലാണ് കേസിനാസ്പദമായ സംഭവം.

ചീരക്കറിയില്‍ വിഷം കലര്‍ത്തി നല്‍കിയായിരുന്നു ആദ്യശ്രമം. ഇത് പാളിയെന്നുറപ്പായതോടെ രാത്രിയില്‍ ബലമായി വായിലേക്ക് വിഷം ഒഴിച്ചുനല്‍കി മരണം ഉറപ്പിച്ചു. ഒരു ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് തൊട്ടടുത്ത് ദിവസം റോഡിലുപേക്ഷിച്ചു. പ്രതികള്‍ തന്നെ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍നിന്നും കിട്ടിയതോടെയാണ് കേസില്‍ വഴിത്തിരിവ് ഉണ്ടായത്. മൃതദേഹം റോഡരികില്‍ കണ്ട കാര്യം ബഷീര്‍ തന്നെയായിരുന്നു പൊലിസിനോട് വിളിച്ചുപറഞ്ഞത്. 

കേസന്വേഷണത്തിനെന്ന വ്യാജേന പ്രതികളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഫസീലയോട് നബീസക്കുണ്ടായിരുന്ന താല്‍പര്യക്കുറവാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തൃപ്പൂണ്ണിത്തറയില്‍ പര്‍ദ്ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവര്‍ച്ച ചെയ്ത കേസിലും, കല്ലേക്കാട് ബ്ലോക്ക് ഓഫിസിന് സമീപത്തെ ഫ്‌ലാറ്റില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലുമടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഫസീല.

അതേസമയം, ബഷീറിന്റെ രക്ഷിതാക്കളുടെ മരണത്തിലും ഫസീലക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. മെത്തോമൈന്‍ എന്ന വിഷപദാര്‍ഥം നല്‍കി പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി ഉയര്‍ന്നിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  2 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  2 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  2 days ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  2 days ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  2 days ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  2 days ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  2 days ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  2 days ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 days ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  2 days ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  2 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  2 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  2 days ago