HOME
DETAILS

നെയ്മർ അൽ ഹിലാൽ വിടുന്നു? കൂടുമാറ്റം കളി പഠിച്ച തട്ടകത്തിലേക്ക്

  
Web Desk
January 20, 2025 | 12:18 PM

Report says neymar will join his old club santos

റിയാദ്: ബ്രസീലിയൻ സൂപ്പർതാരം നെയ്മർ തന്റെ ബാല്യകാല ക്ലബായ സാന്റോസിലേക്ക് മടങ്ങിയെത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ലോണിൽ ആറ് മാസത്തെ കരാറിൽ ആയിരിക്കും നെയ്മർ ബ്രസീലിയൻ ക്ലബ്ബിൽ എത്തുകയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. നെയ്മർ എന്ന പ്രതിഭയുടെ വളർച്ചയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ ടീമാണ് സാന്റോസ്. സാൻ്റോസിനായി 225 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ നെയ്മർ 136 ഗോളുകളും 64 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. 

ഇവിടെ നിന്നുമാണ് നെയ്മർ യൂറോപ്യൻ ഫുട്ബാളിലേക്ക് ചുവടുവച്ചത്. 2013ലായിരുന്നു നെയ്മർ സാന്റോസിൽ നിന്നും ബാഴ്‌സലോണയിൽ എത്തിയത്. രണ്ട് വർഷത്തെ കരാറിൽ ആയിരുന്നു നെയ്മർ ബാഴ്സയിൽ എത്തിയത്. ഇവിടെ നിന്നും അവിസ്മരണീയമായ ഒരുപിടി മികച്ച നിമിഷങ്ങൾ സൃഷ്ടിച്ചെടുത്ത നെയ്മർ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്‌നിലേക്ക് ചെക്കറുകയായിരുന്നു. 

ഇവിടെ നിന്നും സഊദി ക്ലബായ അൽ ഹിലാലിലേക്കാണ് നെയ്മർ കൂടുമാറിയത്. എന്നാൽ പരുക്ക് വില്ലനായി എത്തിയതോടെ അൽ ഹിലാലിനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. 2023ൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗായ്ക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. 

ഇതിനു പിന്നാലെ നെയ്മർ ശസ്ത്രക്രിയക്ക് വിധേയനാവുകയും ഫുട്ബാളിൽ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയും ആയിരുന്നു. പിന്നീട് ഒക്ടോബറിൽ താരം വീണ്ടും അൽ ഹിലാലിനായി കളത്തിൽ ഇറങ്ങിയിരുന്നു. രണ്ട് മത്സരങ്ങളിലായിരുന്നു താരം കളിച്ചത്. മിഡ് സീസൺ സൗഹൃദ മത്സരത്തിൽ അൽ ഫെയ്‌ഹക്കെതിരെയുള്ള മത്സരത്തിൽ നെയ്മർ ഗോൾ നേടുകയും ചെയ്തിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  4 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  4 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  4 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  4 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  4 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  4 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  4 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  4 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  4 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  4 days ago