HOME
DETAILS

മാതാവിനെ വെട്ടിക്കൊന്ന സംഭവം; മകന്‍ ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

  
January 22, 2025 | 10:27 AM

son-who-killed-mother-shifted-from-jail-to-mental-health-center

താമരശേരി(കോഴിക്കോട്): ഈങ്ങാപ്പുഴയ്ക്ക് സമീപം കട്ടിപ്പാറ വേനക്കാവില്‍ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകന്‍ ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയില്‍ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്നാണ് മാറ്റിയത്. അതേസമയം, പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.  നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലിസ് ആവശ്യപ്പെടുക.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് മാതാവ് സുബൈദ(53)യെ മകന്‍ ആഷിക് (24)കൊലപ്പെടുത്തിയത്. സുബൈദയുടെ സഹോദരി സക്കീനയുടെ വേനക്കാവിലെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇവിടെയെത്തിയ ആഷിക് അടുത്ത വീട്ടില്‍ നിന്നും തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് കൊടുവാള്‍ ചോദിച്ച് വാങ്ങി. പിന്നീട് വീട്ടിനകത്ത് കയറി സുബൈദയെ വെട്ടിക്കൊല്ലുകയായിരുന്നു.

അടിവാരത്തുള്ള ഇവരുടെ സ്വന്തം വീട്ടില്‍ വച്ച് മാതാവിനെ അഷിക് മുന്‍പും മര്‍ദിച്ചിരുന്നതായും രക്ഷയ്ക്കായി പലതവണ സുബൈദ അയല്‍ വീടുകളില്‍ അഭയം തേടിയതായും പൊലിസ് പറഞ്ഞു. 'ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് ... ആ ശിക്ഷ ഞാന്‍ നടപ്പാക്കി ...'കൊലപാതകം നടത്തിയതിന് പിന്നാലെ ആഷിക് ഇക്കാര്യം പറഞ്ഞത്. പൊലിസിനോടും നാട്ടുകാരോടുമെല്ലാം ഇതേകാര്യമാണ് പ്രതി പറഞ്ഞത്. മയക്കുമരുന്നിന് അടിമയായ യുവാവ് നേരത്തെ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. കൊലയില്‍ യാതൊരു കുറ്റബോധമോ കൂസലോ ഇല്ലാതെയായിരുന്നു പ്രതിയുടെ പെരുമാറ്റം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  a day ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago