ക്രൂരമര്‍ദനത്തെ തുടര്‍ന്ന് പശു റോഡില്‍ തളര്‍ന്നുവീണു
വാടാനപ്പള്ളി: കണ്ടശ്ശാംകടവ് മാര്‍ക്കറ്റില്‍ സ്വകാര്യ വ്യക്തിയുടെ കടയിലേക്ക് അറക്കുവാന്‍ കൊണ്ടുവന്ന പശുവിന് ക്രൂരമര്‍ദനത്തെ തുടര്‍ന്ന് നടുവില്‍ക്കരയില്‍ റോഡില്‍ തളര്‍ന്നുവീണു. ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു കാല്‍നടയായി മൂന്നു പശുക്കളെ അറക്കുന്നതിനുവേണ്ടി നടുവില്‍ക്കരയില്‍ കൊണ്ട് വന്നത്.
ദിവസങ്ങളോളമായി ഭക്ഷണം ലഭിക്കതെയും തൊഴിലാളികളുടെയും ക്രൂര മര്‍ദനത്തെ തുടര്‍ന്ന് പശുവിന്റെ തുടയിലും, ശരീരത്തിലും തൊലികള്‍പൊട്ടി രക്തം വന്ന നിലയിലായിരുന്നു.
അവശതയെ തുടര്‍ന്ന് റോഡില്‍ വീണപശുവിനെ തൊഴിലാളികള്‍ ചേര്‍ന്ന് പലതവണ വാലില്‍ പിടിച്ച് ഒടിച്ചെങ്കില്ലും എഴുനേല്‍ക്കാന്‍ കഴിയാതെ കിടന്ന പശുവിന്റെ മൂക്കില്‍ വെള്ളം ഒഴിച്ച് വലിച്ചിഴച്ച് ആപ്പെ പെട്ടി ഓട്ടോയില്‍ കയറ്റി കണ്ടശ്ശാംകറ്റവ് മാര്‍ക്കറ്റിലേക്ക് കൊണ്ടുപോയി. നേരത്തെയും ഇതുപോലെ സമാനമായ സംഭവം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."