HOME
DETAILS

ഇന്ത്യക്കെതിരെ സാൾട്ടും ലിവിങ്‌സ്റ്റണും നേടിയത് പൂജ്യം; പണി കിട്ടിയത് ആർസിബിക്ക്!

  
January 22, 2025 | 3:28 PM

Salt and Livingston scored nil against India

കൊൽക്കത്ത: ഇന്ത്യക്കെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 130 റൺസിനാണ് പുറത്തായത്. 

ഇംഗ്ലണ്ട് ബാറ്റിങ്ങിൽ ഫിൽ സാൾട്ട്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ പൂജ്യം റൺസിനാണ് പുറത്തായത്. താരങ്ങളുടെ നിരാശാജനകമായ പ്രകടനങ്ങൾ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആയിരുന്നു ഇരു താരങ്ങളെയും 2025 ഐപിഎൽ ലേലത്തിൽ സ്വന്തമാക്കിയിരുന്നത്. അതുകൊണ്ട് തന്നെ സാൾട്ടും ലിവിങ്‌സ്റ്റണും റൺസ് ഒന്നും നേടാതെ മടങ്ങിയത് ആർസിബി ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. ബാംഗ്ലൂർ ടീമിൽ എത്തിയതിനു ശേഷമാണ് ഇരുവരും ഇത്തരത്തിൽ ഫോമില്ലാതെ പോയതെന്നാണ് സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുന്ന ചർച്ചകൾ. 

മത്സരത്തിൽ ജോസ് ബട്ലർ മാത്രമാണ് ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയത്. 44 പന്തിൽ 68 റൺസാണ് ബട്ലർ നേടിയത്. എട്ട് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിൽ ബാക്കിയുള്ള താരങ്ങൾക്കൊന്നും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.

ഇന്ത്യൻ ബൗളിംഗിൽ വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റും അർഷ്ദീപ് സിങ്, അക്‌സർ പട്ടേൽ, ഹർദിക് പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റും നേടി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago